നാർകോട്ടിക് ജിഹാദ് വിവാദം ആളിക്കത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണം- വി.ഡി. സതീശൻ

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് മത സൗഹാര്‍ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണം. സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ചിരുത്തി ചർച്ചക്ക് അവസരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എരിതീയിൽ എണ്ണയൊഴിക്കാൻ ആരും ശ്രമിക്കരുതെന്ന് എൻ.എസ്.എസിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണം. കേരളത്തെ കത്തിച്ചു ചാമ്പലാക്കാൻ പലരും കാത്തിരിപ്പുണ്ടെന്നും ഇതിനുള്ള അവസരം നൽകരുതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - Government should intervene to prevent narcotics jihad controversy: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.