കൃഷ്ണദാസിന്‍െറ ജാമ്യം: പ്രോസിക്യൂഷന്‍  സുപ്രീംകോടതിയില്‍ 

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണുവിന്‍െറ ദുരൂഹമരണത്തില്‍ നെഹ്റുകോളജ് ചെയര്‍മാനും കേസില്‍  ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട പി.കൃഷ്ണദാസിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ വ്യാഴാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യും.

ഇതുസംബന്ധിച്ച് സര്‍ക്കാറുമായും, അന്വേഷണ സംഘവുമായും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനു ചര്‍ച്ച നടത്തി. നിയമവിദഗ്ധരുമായുള്ള കൂടിക്കാഴ്ചയും പൂര്‍ത്തിയാക്കി. വ്യാഴാഴ്ചയോടെ അപ്പീല്‍  നല്‍കുമെന്ന് ഉദയഭാനു പറഞ്ഞു.

ഇതിനിടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പരീക്ഷസെല്‍ അംഗം ദിപിന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ,  രണ്ടാംപ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ജാമ്യാപേക്ഷ ഹൈകോടതിയില്‍ സമര്‍പ്പിക്കും. 

Tags:    
News Summary - government in suprme court on jishnu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.