തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡ് 19നെ മറയാക്കുകയാണെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല. കോവിഡ് 19ന്‍റെ മറവിൽ സഭാനടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം വാർത്താസമ് മേളനത്തിൽ പറഞ്ഞു. കോവിഡ് 19 പടരുന്നതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിമർശനം.
സർക്കാറിന്‍റെ അഴിമതികളും സ്വജനപക്ഷപാതവും ഇനിയും പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണ് സഭ നിർത്തിവെക്കുന്നത്. ഈ സഭാസമ്മേളനം നടന്നതോടെ സർക്കാർ പ്രതിക്കൂട്ടിലായി.
പ്രളയഫണ്ട് തട്ടിപ്പ്, ഹോർട്ടികോർപ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി തുടങ്ങിയവ ഉയരുമെന്ന ഭയത്താലാണ് കോവിഡ് 19ന്‍റെ പേരിൽ സഭാനടപടികൾ നിർത്തിവെച്ച് സർക്കാർ ഒളിച്ചോടിയത് -ചെന്നിത്തല പറഞ്ഞു.
സഭ നിർത്തിവെച്ച് കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ചർച്ചയേ വേണ്ട എന്ന നിലപാട് ശരിയല്ല.
2013ൽ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ അതിക്രമം കാട്ടിയതിന്‍റെ അഞ്ചാം വാർഷികമാണ് ഇന്നെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യം മുൻനിർത്തിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. സമ്മേളനം ഇന്ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.