കടംകേറിയ സഹകരണ സംഘങ്ങൾക്ക്‌ സർക്കാർ സഹായം നൽകും -മന്ത്രി വി.എൻ. വാസവൻ

കൊച്ചി: സാമ്പത്തിക ക്രമക്കേടുകൾ മൂലമോ അല്ലാതെയോ കടത്തിലാകുകയോ മറ്റു കാരണങ്ങളാൽ പ്രവർത്തനം ബുദ്ധിമുട്ടിലാകുകയോ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക്‌ സഹായം അനുവദിക്കാൻ സഹകരണ സംരക്ഷണ നിധി തുടങ്ങുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. സഹായം ആവശ്യമായ സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന വിശദമായ പ്രോജക്‌ട്‌ പരിശോധിച്ചാണ്‌ തുക നൽകുക.

ഒന്നിലധികം വർഷമെടുത്ത്‌ തവണകളായാണ്‌ സഹായം അനുവദിക്കുക. സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ്‌ പരിധി നിശ്ചയിക്കുക. 

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വി.എന്‍ വാസവന്‍റെ അധ്യക്ഷതയില്‍ മലപ്പുറം ​ഗെസ്റ്റ്​ ഹൗസിൽ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.

ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ നിരക്കിലാണ് വർധന വരുത്തിയത്.

രണ്ടു വര്‍ഷം വ​രെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വർധന. യോഗത്തില്‍ സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ്​ അഡ്വ. വി. ജോയ് എം.എല്‍.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കേരളബാങ്ക് സി.ഇ.ഒ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Government will help cooperative societies - Minister V.N. Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.