വയനാടിനെ സഹായിക്കാൻ സാലറി ചാലഞ്ചുമായി സർക്കാർ; ലക്ഷ്യം ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ. ജീവനക്കാരുടെ അഞ്ചുദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വെച്ചിട്ടുണ്ട്. സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.

അതിനിടെ, ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 180 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുകയാണ്. ആദ്യ ബാച്ചിലെ 16 മൃതദേഹങ്ങളുടെ സംസ്കാരം പൂർത്തിയായി. സർവമത പ്രാർഥനയോടെയാണ് ആളുകളെ മണ്ണിലടക്കിയത്. 14 എണ്ണം കൂടി ഉടൻ അടക്കും. പുത്തുമലയിലെ ഹാരിസൺ പ്ലാന്റേഷനിലാണ് അവർക്ക് നിത്യനിദ്രയൊരുക്കിയത്. തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചിരുന്നു. അവശേഷിക്കുന്നവ നാളെ സംസ്കരിക്കും.  

Tags:    
News Summary - Government with salary challenge to help Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.