റേഷൻ വ്യാപാരി കമീഷൻ: മുന്നു മാസത്തെ തുക മുൻകൂർ അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരി കമീഷൻ വിതരണത്തിന്‌ മൂന്നു മാസത്തേക്ക് ആവശ്യമായ തുക മുൻകുറായി അനുവദിച്ചു. ജൂലൈ, ആഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.

Tags:    
News Summary - Ration Traders Commission: Three months' amount has been sanctioned in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.