കോഴിക്കോട്: സംസ്ഥാനത്ത് ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാറിെൻറതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. താൽകാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിെൻറ ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സംഭരണകേന്ദ്രങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കേരളത്തിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വകുപ്പ്. സപ്ലൈകോ ഔട്ട്െലറ്റുകളില്ലാത്ത പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിലൂടെ സബ്സിഡി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് പരിഗണിക്കും. .
ലൈസൻസിയുടെ മരണം, അനന്തരാവകാശി പ്രശ്നം തുടങ്ങി വിവിധ കാരണങ്ങളാൽ താൽകാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ വേഗത്തിലാക്കും. ഇത്തരം കടകളുടെ ഉടമകളുമായി സംസാരിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും റേഷൻ കാർഡ് ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ നടപടിയെടുക്കാനും അദാലത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അദാലത്തിൽ ജില്ലയിൽ 40 പരാതികൾ പരിഗണിച്ചു.13 പരാതികളിൽ പരിഹാരം കണ്ടു. 23 പരാതികളിൽ സമയം അനുവദിക്കുകയും നാലു പരാതികൾ തള്ളുകയും ചെയ്തു. അദാലത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു, ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ് കുമാർ, ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ് തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.