തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് തന്നെ അറിയിക്കണമായിരുന്നുവ െന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രനിയമത്തിനെതിരെ സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുന്നതിനു മുമ്പ് ഗവർണറെ അറിയിക്കേണ്ടതുണ്ട്. ചട്ടങ്ങൾ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഗവർണർ റൂൾസ് ഓഫ് ബിസിനസ് ചട്ടം വായിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
റൂൾസ് ഓഫ് ബിസിനസ് ചട്ടം 34 അനുസരിച്ച് ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ ഉത്തരവിറക്കാനാവില്ല. ഗവർണറുടെ അനുമതിയില്ലാതെ സർക്കാറിന് എങ്ങനെ സുപ്രീംകോടതിയെ സമീപിക്കാൻ സാധിക്കും.?
സർക്കാർ നടപടികൾ ഭരണഘടനാനുസൃതമായിരിക്കണം. തൻെറ ചുമതല എന്താണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന സംരക്ഷണമാണ് തൻെറ ചുമതല. നിയമപ്രകാരം മാത്രമാണ് താൻ പ്രവർത്തിക്കുന്നത്. നിയമവം ഭരണഘടനയും എല്ലാത്തിനുമ മുകളിലാണ്. റൂൾസ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചതിന് സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടുമെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.