ആലുവ: സർവകലാശാലകൾക്ക് സ്വന്തം നിയമങ്ങളുണ്ടെന്നും അത് ലംഘിച്ചാകരുത് വിദ്യാർഥികളുടെ സങ്കടം പരിഹരിക്കലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മാർക്കുദാന വിഷയത്തിൽ മന്ത്രിയുടെ ഇടപെടലുമായി ബന്ധപ്പെട്ട ഗവർണറുടെ റിപ്പോർട്ടിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാതികൾ പരിഹരിക്കാൻ അതിേൻറതായ നിയമവ്യവസ്ഥകളുണ്ട്. ഒരുമാസം മുമ്പ് നടന്ന സർവകലാശാലകളുടെ യോഗത്തിൽ താൻ ഇക്കാര്യത്തിൽ നിർദേശം നൽകിയിരുന്നു. രണ്ട് മലയാളം ചാനൽ നിരോധിച്ച കേന്ദ്ര നടപടിയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.