തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനിശ്ചിതത്വത്തില്‍. ചര്‍ച്ച കൂടാതെ നിയമസഭ പാസാക്കിയ വാര്‍ഡ് പുനര്‍വിഭജന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. അടുത്തവര്‍ഷം ഡിസംബറിൽ നടക്കേണ്ടതായ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയും സര്‍ക്കാറിനുണ്ട്.
ബിൽ നിയമസഭ കടന്നതോടെ വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ ബില്‍ പാസാവുകയുള്ളൂ എന്നതിനാൽ കമീഷനും ഒരു നടപടിയിലേക്കും കടക്കാനാകാത്ത അവസ്ഥയാണ്. നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുപോലും വിടാതെയാണ് ബിൽ പാസാക്കിയത്. തുടർന്ന് സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഗവര്‍ണര്‍ക്ക് പരാതി നല്കി.
തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുവാര്‍ഡ് വീതം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ആദ്യം ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനിച്ചത്. പ്രത്യേക മന്ത്രിസഭ യോഗം ചേർന്ന് ഇതിന് അനുമതിയും നൽകി. എന്നാല്‍, നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ഓർഡിനൻസ് ഒഴിവാക്കി ബില്ലായി കൊണ്ടുവരാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.