തൃശൂർ: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിൽ. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച വൈകീട്ട് ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി.
പാലക്കാട് നിന്ന് തൃശൂർ രാമനിലയത്തിൽ ഗവർണർ എത്തുമ്പോൾ പ്രതിഷേധമുണ്ടാകുമെന്ന് സ്പെഷൽബ്രാഞ്ച് മുന്നറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ചുള്ള സുരക്ഷ ക്രമീകരണ ഭാഗമായാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ജില്ലയിൽ എത്തുന്നത്. ബുധനാഴ്ച ആരോഗ്യ സർവകലാശാല ബിരുദ ദാനം, പേരകം വിദ്യാനികേതൻ സ്കൂൾ വാർഷികം, വ്യാഴാഴ്ച വാടാനപ്പള്ളി എങ്ങണ്ടിയൂരിൽ ചരിത്രകാരൻ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനം അടക്കം പരിപാടികളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.