കോഴിക്കോട്: പ്രതിപക്ഷത്തിെൻറ പ്രമേയം സർക്കാർ തള്ളിയതിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും ഭരണഘടന വായിക്കണമെന്നാണ് പ്രതിപക്ഷത്തോട് പറയാനുള്ളതെന്നും ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഉത്തരവാദിത്തമില്ലാ തെ പ്രവർത്തിക്കുന്നവരോട് പ്രതികരിക്കാനില്ല. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്. വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.
ഗവർണറായ താനും നിയമസഭയുടെ ഭാഗമാണ്. ഭരണഘടനക്കുള്ളിൽ നിന്ന് പ്രവർത്തിക്കുക എന്നത് ഒരോരുത്തരുടെ ഉത്തരവാദിത്വമാണ്. ഗവർണർ എന്ന നിലയിൽ തനിക്ക് അവകാശങ്ങളും ചുമതലകളുമുണ്ട്. നിയമസഭയെ ഉപദേശിക്കുകയും തിരുത്തുകയും താക്കീത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് തെൻറ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഒരേ അഭിപ്രായമല്ല ഉള്ളത്. വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കണം. അത് ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശമാണ് അതെന്നും ഗവർണർ പറഞ്ഞു.
ഇന്ത്യ വെറും ബനാനാ റിപ്പബ്ലിക് അല്ല. ഇന്ത്യ ജനാധപത്യവും നിയമ ചട്ടങ്ങൾ പാലിക്കുന്നതുമായ രാഷ്ട്രവുമാണ്. രാജ്യത്ത് ഏറെ വൈവിധ്യങ്ങളുണ്ട്. ഭാഷ, സംസ്കാരം, മതം, ആചാരം തുടങ്ങി എല്ലാ കാര്യങ്ങളിലും വൈവിധ്യമുണ്ട്. എന്നാൽ നമ്മൾ ഒറ്റ രാജ്യവും ഒറ്റ ജനതയുമായാണ് നിലകൊള്ളുന്നത്. വ്യത്യസ്തയുടെ പേരിൽ വേർതിരിവുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.