തൃശൂർ: ഗവർണർ തൽസ്ഥാനം ഉപേക്ഷിച്ച് കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഗവർണർ ഇന്ത്യയിലെ ഗവർണർമാരുടെ വിശുദ്ധി നശിപ്പിച്ച് രാഷ്ട്രീയ പക്ഷം ചേർന്ന് സംസാരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം രാഷ്ട്രപതി അംഗീകരിച്ച് നിയമമായിട്ടില്ലെന്നിരിക്കെ ഗവർണറുടെ ഉത്തരവാദിത്തമല്ല അത് നടപ്പാക്കണോ വേണ്ടയോ എന്നത്.
അത്, സംസ്ഥാന സർക്കാറിെൻറ ഭരണഘടന ഉത്തരവാദിത്തത്തിൽപെട്ടതാണ്. രാഷ്ട്രീയം പറഞ്ഞ സേന മേധാവിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയതായും മറുപടി ലഭിക്കുന്ന മുറക്ക് നിയമവിദഗ്ധരുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും പ്രതാപൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.