പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ഗവർണർ പദവി വെല്ലുവിളി -കുമ്മനം

ന്യൂഡൽഹി: തന്നെ ഗവർണറായി നിയമിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുമ്മനം രാജശേഖരൻ. താൻ ചെയ്ത സേവനങ്ങൾ കണ്ടറിഞ്ഞകാം ഈ ഉത്തരവാദിത്വം ഏൽപ്പിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തിപരിചയം മുതൽ കൂട്ടായി. പൊതുപ്രവർത്തന ജീവിതത്തിൽ തന്നെ പിന്തുണച്ചവർക്ക് കുമ്മനം നന്ദിയർപിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യാനും ഒരു ഗവർണർ ആയി പ്രവർത്തിക്കാനും അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്. സർക്കാർ ഭരണത്തിൽ തനിക്ക് പരിചയം ഇല്ല, പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. ഗവർണർ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ്- കുമ്മനം വ്യക്തമാക്കി.

തനിക്ക് ഗവർണർ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളിൽ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താൽപര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭച്ചതിലൂടെ തെളിയുന്നത്. എന്റെ പദവി കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ല. ഈ സ്ഥാനം ഏൽക്കാൻ എനിക്ക് വൈമുഖ്യം ഇല്ല. ഗവർണർ എന്ന പദവി സംബന്ധിച്ച് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എത്ര രൂക്ഷ വിമർശനമായി വരുന്നവരുടെ മുമ്പിലും താൻ തൃപ്‌തനാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരിച്ച ഉത്തരാവദിത്വം ആണ്. മിസോറാം ഏറെ മുന്നേറേണ്ട സംസ്ഥാനം ആണ്. പൊതുപ്രവർത്തനം പഞ്ച വത്സര പദ്ധതി പോലെ ഉള്ള ഒന്നല്ല, എല്ലാം തുടർന്ന് കൊണ്ടിരിക്കുന്ന ജനസേവനം ആണ്. ഗവർണർ പാദവിയും അതുപോലെ തന്നെ. സജീവ രാഷ്ട്രീയം ഒഴിവാക്കേണ്ടി വരുന്നതിൽ ദുഃഖം ഒന്നും ഇല്ല. രാഷ്ട്രീയം എന്നാൽ ജനസേവനം ആണ്. ഇതും ജന സേവനം ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - governor post is challenge- kummanam rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.