സർക്കാർ നോമിനിയെ വൈസ്​ ചാൻസലറാക്കാനുള്ള ഉപദേശം ഗവർണർ തള്ളി; ചാൻസലർ പദവി മുഖ്യമന്ത്രിക്ക്​ ഏറ്റെടുക്കാമെന്ന്​ കത്ത്​

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ സെർച്ച്​ കമ്മിറ്റിയെ നിർവീര്യമാക്കി സർക്കാർ നോമിനിയെ വൈസ്​ ചാൻസലറാക്കാനുള്ള ഉപദേശം ചാൻസലറായ ഗവർണർ ആരിഫ്​ മുഹമ്മദ്​ഖാൻ തള്ളി. ഇത്തരം നടപടികൾക്കായി ചാൻസലർ പദവിയിലിരിക്കാൻ താൽപ്പര്യമില്ലെന്നും ചാൻസലർ പദവി മുഖ്യമന്ത്രിക്ക്​ ഏറ്റെടുക്കാമെന്നും​ വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക്​ കത്തും നൽകി. ചാൻസലർ പദവി ഗവർണറിൽനിന്ന്​ മുഖ്യമ​ന്ത്രിക്ക്​ കൈമാറാൻ സർക്കാർ ഒാർഡിനൻസ്​ കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകാമെന്നും കത്തിൽ വ്യക്തമാക്കി​.

ഗവർണറെ ആശ്രയിക്കാതെ സർക്കാറി​െൻറ രാഷ്​ട്രീയ ലക്ഷ്യങ്ങൾ തടസ്സം കൂടാതെ നടപ്പാക്കാൻ അതാണ്​ നല്ലത്​. ഗവർണർ വഴി സർക്കാറി​െൻറ വഴിവിട്ട രാഷ്​ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാനാകില്ല. കത്തി​െൻറ പകർപ്പ്​ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾക്കും നൽകിയിട്ടുണ്ട്​.

സർവകലാശാലകളിൽ സർക്കാറി​െൻറ രാഷ്​ട്രീയതാൽപര്യം നടപ്പാക്കാൻ ചാൻസലർ സ്ഥാനത്തിരിക്കാൻ താൽപര്യമില്ല. കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ പദവിയിൽ ഡോ. ഗോപിനാഥ്​ രവീന്ദ്രന്​ പുനർനിയമനം നൽകിയ നടപടി പദവിക്ക്​ ചേരാത്തതായിരുന്നെന്നും സർക്കാറുമായി ഏറ്റുമുട്ടലിന്​ തയാറല്ലാത്തതിനാലാണ്​ നിയമനം അംഗീകരിച്ചുനൽകിയതെന്നും കഴിഞ്ഞ എട്ടിന്​ നൽകിയ കത്തിൽ ഗവർണർ തുറന്നടിച്ചു​.

കാലടി സർവകലാശാലയിൽ വി.സി നിയമനത്തിന്​ മൂന്നംഗ സെർച്ച്​ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും യോഗം വിളിച്ചില്ല. സെർച്ച്​ കമ്മിറ്റിക്ക്​ ​വി.സി സ്ഥാനത്തേക്ക്​ പേര്​ ശിപാർശ ചെയ്യാനായില്ലെങ്കിൽ സർക്കാർ ഉപദേശപ്രകാരം ചാൻസലർക്ക്​ വി.സിയെ നിയമിക്കാമെന്ന്​ കാലടി സർവകലാശാല നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനായി സെർച്ച്​ കമ്മിറ്റി നിർവീര്യമാക്കി കാലാവധി കഴിഞ്ഞശേഷം ആസൂത്രണ ബോർഡ്​ ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ ഗവർണറുടെ അടുത്തേക്ക്​ അയച്ച സർക്കാർ വി.സി സ്ഥാനത്തേക്ക്​ ഒരാളുടെ പേര്​ സമർപ്പിച്ചു.

കണ്ണൂർ സർവകലാശാലയിൽ പദവിക്ക്​ ചേരാത്ത നടപടിക്ക്​ കൂട്ടുനിന്നശേഷം കാലടിയിലും ഇത്​ ആവർത്തിക്കാനാകില്ലെന്ന്​ ഗവർണർ വ്യക്തമാക്കി. ഇതിന്​ ശേഷമാണ്​ രൂക്ഷ ഭാഷയിൽ ഗവർണർ കത്തിലൂടെ തിരിച്ചടിച്ചത്​. സർവകലാശാലകളിൽ സർക്കാർ നടത്തുന്ന രാഷ്​ട്രീയ ഇടപെടലുകൾക്കെതിരെ രൂക്ഷ വിമർശനവും ഗവർണർ നടത്തിയിട്ടുണ്ട്​.

ഡോ. ഗോപിനാഥ്​ രവീന്ദ്രന്​ പുനർനിയമനം നൽകിയത്​ സർക്കാർ സമ്മർദത്തെ തുടർന്ന്​

കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ്​ രവീന്ദ്രന്​ വൈസ്​ ചാൻസലറായി പുനർനിയമനം നൽകിയത്​ സർക്കാറി​െൻറ സമ്മർദത്തെ തുടർന്നെന്ന്​ ഗവർണർ ആരിഫ് മുഹമ്മദ്​​ ഖാന്‍റെ തുറന്നുപറച്ചിൽ. മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ കത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

പുനർനിയമനം നൽകുന്നത്​ നിയമപരമല്ലെന്ന് സർക്കാർ അയച്ച നിയമോപദേശകനെ ബോധ്യ​െപ്പടുത്താൻ ശ്രമിച്ചു. താങ്കൾ അയച്ച നിയമോപദേശകനോട്​ പുനർനിയമനം എന്നത്​ കാലാവധി നീട്ടിക്കൊടുക്കൽ അല്ലെന്ന്​ വ്യക്തമാക്കിയിരുന്നെന്ന്​ കത്തിൽ പറയുന്നു.

എന്നാൽ, അഡ്വക്കറ്റ്​ ജനറലി​െൻറ ഉപദേശപ്രകാരമാണ്​ പുനർനിയമനം നടത്താൻ സമീപിച്ചതെന്നാണ്​ നിയമോപദേശകൻ പറഞ്ഞത്​. അഡ്വക്കറ്റ്​ ജനറലി​െൻറ ഒപ്പ്​ പതിക്കാത്ത നിയമോപദേശം ചൂണ്ടിക്കാട്ടിയപ്പോൾ ഉടൻ ഒപ്പും സീലും പതിച്ച ഉപദേശവുമായി എത്തി.

പദവിക്ക്​ ചേർന്ന കാര്യമല്ല ചെയ്യുന്നതെന്ന്​ ബോധ്യമായിട്ടും സർക്കാറുമായി ഏറ്റുമുട്ടലിന് താൽപര്യമില്ലാത്തതുകൊണ്ടാണ്​ പുനർനിയമനത്തിനായി​ ഒപ്പിട്ടത്​. സർവകലാശാല സമിതികളിൽ രാഷ്​ട്രീയ നോമിനികളെ വ്യാപകമായി നിയമിക്കുന്നെന്നും ഗവർണർ കുറ്റപ്പെടുത്തുന്നു. അക്കാദമിക്​ മേഖലയിൽനിന്നുള്ളവർ അല്ലാത്തവരെയും നിയമിക്കുന്നു.

കാലടി സർവകലാശാല വി.സി നിയമനത്തിന്​ ഒരാളുടെ പേരുമായാണ്​ സർക്കാർ പ്രതിനിധി എത്തിയത്​. യു.ജി.സി ​െറഗുലേഷൻ പ്രകാരം മൂന്നുപേരുടെ പാനലാണ്​ നൽകേണ്ടത്​. കണ്ണൂർ സർവകലാശാലയിൽ ആക്​ട്​ പ്രകാരം ഗോപിനാഥ്​ രവീന്ദ്രന്​ പുനർനിയമനം നൽകാനാകില്ല.

ഇത്​ മറികടക്കാൻ യു.ജി.സി ​െറഗുലേഷൻ ഉപയോഗിച്ചാണ്​ അഡ്വക്കറ്റ്​ ജനറലി​െൻറ ഒാഫിസിൽനിന്ന്​ ഉപദേശം നൽകിയത്​. അഡ്വ​ക്കറ്റ്​ ജനറൽ നേരത്തേ നൽകിയ ഉപദേശത്തിൽ ആക്​ടിന്​ മുകളിലാണ്​ യു.ജി.സി ​െറഗുലേഷൻ എന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. കണ്ണൂർ സർവകലാശാലയിലെ നിയമനത്തി​െലടുത്ത നിലപാട്​ ഇനി ആവർത്തിക്കാനാകില്ലെന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.

സർവകലാശാലകളിൽ അച്ചടക്കരാഹിത്യം

പല സർവകലാശാലകളിലും അച്ചടക്കരാഹിത്യം നടക്കുന്നെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. വൈസ്​ ചാൻസലർമാർതന്നെ ചാൻസലർക്കെതിരെ നിയമനടപടിക്ക്​ പോകുന്നു. കലാമണ്ഡലം വൈസ്​ ചാൻസലർ ഡോ. ടി.കെ. നാരായണൻ ഗവർണർക്കെതിരെ കോടതിയെ സമീപിച്ചത്​ കത്തിൽ പരാമർശിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടും ഇത്​ പിൻവലിക്കാൻ കുറേക്കാലം തയാറായില്ല. എന്തുകൊണ്ട്​ അദ്ദേഹത്തിനെതിരെ സർക്കാർ നടപടിക്ക്​ തയാറായി​െല്ലന്ന്​ കത്തിൽ ചോദിക്കുന്നു.

ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല വൈസ് ​ചാൻസലർ ഡോ. മുബാറക്​ പാഷക്ക്​ ഒരു വർഷമായിട്ടും ശമ്പളം നൽകിയിട്ടില്ല. വി.സിക്ക് ശമ്പളം നൽകാൻ നിർദേശിച്ച്​ മൂന്നുതവണ ഗവർണറുടെ ഒാഫിസിൽനിന്ന്​ സർക്കാറിന്​​ കത്ത്​ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ധിറുതിവെച്ച്​ ഒാർഡിനൻസിലൂടെ കൊണ്ടുവന്ന സർവകലാശാലയാണിത്​. അധ്യാപക നിയമനത്തിന്​ ഒരു വർ​ഷത്തോളം അനുമതി നൽകിയില്ല.

2022 ജനുവരി 22നകം പുതിയ അധ്യാപകരെ നിയമിച്ച വിവരം യു.ജി.സി ഡിസ്​റ്റൻസ്​ എജുക്കേഷൻ ബ്യൂറോ പോർട്ടലിൽ അപ്​ലോഡ്​ ചെയ്തില്ലെങ്കിൽ അടുത്തവർഷവും സർവകലാശാലയിൽ കോഴ്​സിന്​ അംഗീകാരം ലഭിക്കില്ല. ഇപ്പോഴാണ്​ അധ്യാപക നിയമനത്തിന്​ അനുമതി നൽകിയത്​. മൂന്ന്​ മാസമെടുക്കാതെ അധ്യാപക നിയമനം നടത്താനാകില്ല.

സർവകലാശാല നിലവിൽവന്ന്​ രണ്ട്​ വർഷമായിട്ടും കോഴ്​സ്​ നടത്താൻ കഴിയാത്ത സാഹചര്യത്തിലേക്കാണ്​ പോകുന്നത്​. സർവകലാശാല അപ്പലേറ്റ്​ ട്രൈബ്യൂണലിലെ നിയമനാധികാരം ഗവർണറിൽനിന്ന്​ എടുത്തുമാറ്റി നേരത്തേ സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഹൈകോടതിയുടെ അഭിപ്രായം തേടണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിരുന്നു.

ഇൗ ബില്ലിൽ ഗവർണർ നേരത്തേ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇക്കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ സർവകലാശാല നിയമത്തിൽ മാറ്റം വരുത്തി ചാൻസലർ പദവി ഗവർണറിൽനിന്ന്​ മാറ്റി മുഖ്യമന്ത്രിതന്നെ എടുത്തോളൂ. അധികാരം കൈമാറുന്നത്​ സംബന്ധിച്ച നിയമപരമായ രേഖകൾ​ അഡ്വക്കറ്റ്​ ജനറലിനോട്​ തയാറാക്കാൻ പറയാവുന്നതാണ്​. അ​േദ്ദഹത്തിന്​ ഇത്​ തയാറാക്കാൻ ബുദ്ധിമുട്ടുണ്ടാകി​െല്ലന്ന്​ കത്തിൽ പരിഹസിക്കുകയും ചെയ്യുന്നു.  

അനുനയത്തിന്​ സർക്കാർ

സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ക​ത്ത്​ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ അ​നു​ന​യ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ചീ​ഫ്​ സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യും നേ​രി​ട്ട്​ രാ​ജ്​​ഭ​വ​നി​ലെ​ത്തി​യെ​ങ്കി​ലും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​വ​ർ​ത്തി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ്​ ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. ഗ​വ​ർ​ണ​റെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ക​ത്തി​ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ വീ​ണ്ടും സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കി. തു​ട​ർ​ന്ന്​ ചീ​ഫ്​ സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി വി. ​വേ​ണു​വും വെ​ള്ളി​യാ​ഴ്​​ച രാ​ജ്​​ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ ക​ണ്ടു.

പി​ന്നാ​ലെ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും രാ​ജ്​​ഭ​വ​നി​ലെ​ത്തി​യെ​ങ്കി​ലും ക​ത്ത്​ പി​ൻ​വ​ലി​ക്കാ​നോ നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്താ​നോ ഗ​വ​ർ​ണ​ർ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​ക്ക്​ പോ​വു​ക​യും ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ണ്ണൂ​രി​ലാ​ണു​ള്ള​ത്.

Tags:    
News Summary - Governor rejects suggestion to make government nominee vice chancellor; Letter to the Chief Minister to take over the post of Chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.