മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ പദവി ഒഴിയുന്നു എങ്കില്‍ ഒഴിയട്ടെയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി സാനു. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലക്ക് ഗുണകരമാകും. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വി പി സാനു പറഞ്ഞു.
ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന് സാനു ചോദിച്ചു. അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ പദവി ഏറ്റെടുക്കണം. അത് നിയമസഭ തീരുമാനിക്കട്ടെ. ഗവര്‍ണര്‍ തന്നെയായിരിക്കണം സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന തരത്തില്‍ ഒരു നിര്‍ദേശവും നിലവിലില്ല. ഒഴിയുകയാണെങ്കില്‍, ഗവര്‍ണറോട് അയ്യോ അച്ഛാ പോകല്ലേ എന്ന നിലയില്‍ പറയേണ്ടതില്ലെന്നും വിപി സാനു അഭിപ്രായപ്പെട്ടു.
വിവാദം ഉണ്ടാക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിഞ്ഞാല്‍ പിന്നെ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ബി.ജെ.പിക്കാരുടേയും കോണ്‍ഗ്രസുകാരുടേയും കയ്യിലെ കളിപ്പാവയായി ഗവര്‍ണര്‍ മാറരുതെന്നും സാനു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.