തിരുവനന്തപുരം: സർക്കാറുമായി കടുത്ത ഭിന്നതയിൽ തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സി.പി.എമ്മിന്‍റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ വീട്ടിലെത്തി. രാവിലെ പത്തോടെ എത്തിയ അദ്ദേഹം വി.എസിന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
മകൻ അരുൺകുമാറിന്‍റെ വീട്ടിലാണ് വി.എസ് ഇപ്പോഴുള്ളത്. തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാൽ ജന്മദിനത്തിൽ വി.എസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് വീട്ടിലെത്തിയതെന്നുമാണ് രാജ്ഭവൻ പറയുന്നത്.
സർവകലാശാല വിഷയത്തിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഗവർണറുടെ സന്ദർശനം. ഗവർണർക്കെതിരെ ഇടത് സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ച ദിനത്തിൽതന്നെയായിരുന്നു ഗവർണർ വി.എസിന്‍റെ വീട്ടിലെത്തിയത്. പത്ത് മിനിറ്റോളം അദ്ദേഹം അവിടെ ചെലവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.