തിരുവനന്തപുരം: ഗവർണർക്ക് കേന്ദ്ര സർക്കാർ സി.ആര്‍.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയതിനെതിരെ വിമർശനവുമായി എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണീ നടപടി. ഒരു ഫോൺ കാളിൽ കേന്ദ്രസേനയെ അയച്ച നടപടി അപലപനീയമാണ്. രാജ്യത്തിെൻറ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണിത്. സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്ക് ഉള്ള അതിക്രമമാണിതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഗവർണർ കേന്ദ്രത്തിെൻറ പിന്തുണയോടെയാണ് വിഡ്ഢിവേഷം കെട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയതിനെ ഗൗരവമായിട്ടാണ് സർക്കാരും സി.പി.എമ്മും കാണുന്നത്. ഇതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയതും സംശയാസ്പദമാണെന്നാണ് വിലയിരുത്തല്‍. എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്ന റിപ്പോർട്ടിലും ഇത്തവണ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഭരണത്തലവനായ ഗവർണർക്കാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത്. അത് വിട്ടിട്ട് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എമ്മിന്‍റെയും സർക്കാരിന്‍റെയും വിലയിരുത്തല്‍. തെരുവ് പ്രതിഷേധത്തിന് തൊട്ട് പിന്നാലെ കേന്ദ്ര സേന എത്തിയതിനേയും സംശയത്തോടെയാണ് പാർട്ടി നോക്കിക്കാണുന്നത്. വൈകിട്ടോടെ പ്രതിഷേധത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടിയതും ചില നീക്കങ്ങളുടെ ഭാഗമാണെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.