ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ല -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. സംസ്ഥാനത്തെ ഒമ്പത് സർവ്വകലാശാലകളിലെ വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവിനെ ചെറുത്ത് തോല്പ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ആർ.എസ്‌.എസിനു വേണ്ടി രാജ്ഭവനും ഇരിക്കുന്ന പദവിയും ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ്‌ ഖാൻ ചെയ്യുന്നത്. ഗവർണർക്കെതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്നും ആർ.എസ്‌.എസിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജി വെച്ച് കേരളം വിടണമെന്നും സെക്രട്ടറിയേറ്റ് യേഗം അഭിപ്രായപ്പെട്ടു. 

സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. കെ.കെ. അഷ്‌റഫ്‌, അർച്ചന പ്രജിത്ത്, എസ്. മുജീബ് റഹ്മാൻ, ഷെഫ്രിൻ കെ.എം. മഹേഷ് തോന്നക്കൽ, ഫസ്ന മിയാൻ, അമീൻ റിയാസ്, ലത്തീഫ് പി.എച്ച്, ഉമർ തങ്ങൾ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Governors' move to implement Hindutva agenda in higher education will not be allowed - Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.