തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഡി.ജി.പി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സർക്കാറിന്‍റെ വാദം.
അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല.അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള നിയമ പരിരക്ഷ ജേക്കബ് തോമസിന് ലഭിക്കില്ല. വിസില്‍ ബ്ലോവേഴ്‌സ് നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യമല്ല അദ്ദേഹം ചെയ്തതതന്നുമുള്ള നിലപാട് സർക്കാർ ഹൈകോടതിയിൽ അറിയിക്കും. ജേക്കബ് തോമസ് നൽകിയ ഉപഹരജിയിലാണ് സർക്കാർ നിലപാട് അറിയിക്കുക.
സർക്കാറിെൻറ ഭാഗമായ ഉദ്യോഗസ്ഥർ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് ഹരജി നൽകിയത്. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിലപാട് സ്വീകരിച്ചതിനാല്‍ തനിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ച കോടതി കേന്ദ്ര-, സംസ്ഥാന സര്‍ക്കാറുകള്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്കാൻ നിര്‍ദേശിച്ചിരുന്നു.
നിരവധി പ്രമുഖര്‍ ആരോപണവിധേയരായ പാറ്റൂര്‍ കേസ് അന്വേഷിച്ചു. ഉന്നതസ്ഥാനങ്ങളിലുള്ള ആരോപണവിധേയരില്‍ പലരുമാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിൽ. ഡി.ജി.പിയാവാന്‍ സീനിയോറിറ്റിയുള്ള തന്നെ താഴ്ന്നപദവിയിലാണ് നിയമിച്ചത്.
തനിക്കെതിരായ നീക്കങ്ങള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമീഷനെ ചുമതലപ്പെടുത്തണമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ മുൻനിർത്തി നല്കിയ നിവേദനം തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.