െകാച്ചി: നടിയെ ആക്രമിച്ച് പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിൽ പ്രതിയായ നടൻ ദിലീപ് നൽകിയ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹരജി തീർപ്പാക്കുന്നതുവരെ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കഴിഞ്ഞതവണ ഹരജി പരിഗണിച്ചപ്പോൾ കോടതി അനുവദിച്ചിരുന്നില്ല. തുടർന്ന് കേസ് ഇൗ മാസം 21ലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പും ശബ്ദരേഖയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപിെൻറ ഹരജി. ദൃശ്യങ്ങളുടെ പകർപ്പിന് തനിക്ക് അവകാശം ഉണ്ടെന്നും ഇത് നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ഹരജിയിലെ വാദം. നേരേത്ത അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.