തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവിയും സര്‍ജനുമായ ഡോ. കെ. ബാലഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കാല്‍മുട്ട് ശസ്ത്രക്രിയക്കാണ് 20,000 രൂപ കൈക്കൂലി വാങ്ങിയത്. പൊന്നാനി സ്വദേശിയായ രോഗിയുടെ മകന് പെരിങ്ങണ്ടൂരിലെ വീട്ടില്‍ പണം കൈമാറുമ്പോഴാണ് വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്. സുരേഷും സംഘവും ചേര്‍ന്ന് ഡോക്ടറെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ഡോക്ടർ ആശുപത്രിയിലേക്ക് പുറെപ്പടുന്ന സമയത്തായിരുന്നു വിജിലൻസ് പരിശോധന. മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ സൂപ്രണ്ടാണ് ഇദ്ദേഹം. സ്ഥലം മാറിയ ശേഷം വീണ്ടും തൃശൂരില്‍ എത്തിയതാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ ഉല്പന്നങ്ങള് വിതരണം ചെയ്യുന്ന കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് അസ്ഥിരോഗ വിദഗ്ധർക്കെതിരെ വിജിലന്‍സ് പരിശോധനയും കേസും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.