വഖഫ് ബോർഡ് വെൽഫെയർ സ്കീമിന് ഫണ്ട് നൽകാതെ സർക്കാർ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഗ്രാ​ന്റ് കു​ടി​ശ്ശി​ക​യാ​യ​തോ​ടെ വ​ഖ​ഫ് ബോ​ർ​ഡി​ന്റെ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ്കീം ​സ്തം​ഭ​ന​ത്തി​ൽ. അ​ഞ്ച് വ​ർ​ഷ​മാ​യി തീ​ർ​പ്പാ​വാ​തെ കി​ട​ക്കു​ന്ന​ത് 6000ത്തി​ല​ധി​കം സ​ഹാ​യ അ​പേ​ക്ഷ​ക​ൾ.

2023-24 ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 1.32 കോ​ടി രൂ​പ​യി​ൽ ര​ണ്ട് ഗ​ഡു​വാ​യി 50 ല​ക്ഷം രൂ​പ മാ​ത്ര​മേ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ളു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ കു​ടി​ശ്ശി​ക​യ​ട​ക്കം ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഈ​യി​ന​ത്തി​ൽ ബോ​ർ​ഡി​ന് ന​ൽ​കാ​നു​ണ്ട്.

വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 13,000 സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം, നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യം, വി​വാ​ഹ​മോ​ചി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, അ​നാ​ഥ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് തു​ട​ങ്ങി​യ​വ​യാ​ണ് സ്കീ​മി​​​ന്റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന​ത്. വ​ഖ​ഫ് ​സ്ഥാ​പ​ന​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​സ്‍ലാ​മി​ക് ചെ​യ​റി​നു​ള്ള സ​ഹാ​യ​വും ഇ​തി​ൽ​നി​ന്നാ​ണ്.

ഫ​ണ്ടി​ന്റെ അ​പ​ര്യാ​പ്ത​ത മൂ​ലം 2018 മു​ത​ലു​ള്ള അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​വു​ന്നി​ല്ല. അ​ർ​ബു​ദം, ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എ​ന്നി​വ ബാ​ധി​ച്ച​വ​ർ​ക്ക് ചി​കി​ത്സ സ​ഹാ​യ​മാ​യി 15,000 രൂ​പ ന​ൽ​ക​ണം. 1346 ചി​കി​ത്സ സ​ഹാ​യ അ​പേ​ക്ഷ​ക​ൾ പാ​സാ​ക്കി​യി​ട്ടും പ​ണം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 370ലേ​റെ അ​പേ​ക്ഷ പാ​സാ​ക്കാ​നു​ണ്ട്. ഇ​വ​ക്കെ​ല്ലാ​മാ​യി ര​ണ്ട​ര​ കോ​ടി​യോ​ളം രൂ​പ വേ​ണം. അ​ഞ്ചു​വ​ർ​ഷം മു​മ്പു​ള്ള 3050 വി​വാ​ഹ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​ക​ൾ പാ​സാ​ക്കി​യി​ട്ടും പ​ണം കൊ​ടു​ത്തി​ട്ടി​ല്ല. പു​തു​താ​യി ല​ഭി​ച്ച 310 അ​പേ​ക്ഷ​യും മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. 10,000 രൂ​പ​വെ​ച്ച് വി​വാ​ഹ ധ​ന​സ​ഹാ​യ​ത്തി​ന് 3.5 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്.

ചി​കി​ത്സ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ പ​ല​രും ഇ​തി​നി​ടെ മ​രി​ച്ചു. സ്കീ​മി​ന് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന ഫ​ണ്ട് തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

നീ​ക്കി​വെ​ച്ച പ​ണം​പോ​ലും സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി ന​ൽ​കു​ന്നി​ല്ല. വ​ഖ​ഫ് മ​ന്ത്രി അ​ധ്യ​ക്ഷ​നും ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ സ​മി​തി​ക്കാ​ണ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ്കീ​​മി​ന്റെ മേ​ൽ​നോ​ട്ടം. വ​കു​പ്പ് മ​ന്ത്രി​യും മു​ൻ ചെ​യ​ർ​മാ​നും ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം സ​മി​തി യോ​ഗം ​ചേ​ർ​ന്നി​രു​ന്നി​ല്ല.

സ്കീ​​മി​ന്റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റാ​ൻ ഇ​തും കാ​ര​ണ​മാ​യി​രു​ന്നു. ​പു​തി​യ ചെ​യ​ർ​മാ​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മി​തി സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് യോ​ഗം ചേ​ർ​ന്നി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ കു​ടി​ശ്ശി​ക വാ​ങ്ങി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Govt not providing funds to Waqf Board Welfare Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.