തിരുവനന്തപുരം: നിലവിലെ ഉദ്യോഗസ്ഥ സംവരണം പുനഃക്രമീകരിക്കുന്നത് പരിഗണിക്കുന്നില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ജനസംഖ്യാനുപാതികമായി സംവരണം വേണമെന്ന ദലിത് ക്രിസ്ത്യൻ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ല. സംസ്ഥാനത്തെ ദലിത് ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരുൾപ്പെടെ വിവിധ ജാതിവിഭാഗങ്ങളുടെ ജനസംഖ്യാനുപാതിക കണക്ക് ലഭ്യവുമല്ല. ഇക്കാരണത്താൽ നിയമനങ്ങളിലെ സംവരണക്രമത്തിൽ പുനഃക്രമീകരണം നിലവിൽ സാധ്യമല്ല. ഒ.ബി.സി ഏകദേശം 65 ശതമാനമുണ്ടെന്നാണ് കണക്കാക്കുന്നതെന്നും നിയമസഭയിൽ മോൻസ് ജോസഫിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ദലിത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംസ്ഥാന നിയമനത്തിൽ ലാസ്റ്റ് ഗ്രേഡിൽ രണ്ടു ശതമാനവും മറ്റ് തസ്തികകളിൽ ഒരു ശതമാനവും സംവരണം നൽകുന്നുണ്ട്. വിദ്യാഭ്യാസമുൾപ്പെടെ കാര്യങ്ങളിൽ ഒ.ഇ.സി വിഭാഗത്തിൽപെടുത്തി ലംപ്സം ഗ്രാൻഡ്, ഹോസ്റ്റൽ ഫീസ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും നൽകുന്നു. മെഡിക്കൽ പി.ജി. പ്രവേശനത്തിൽ മറ്റ് പരിവർത്തിത വിഭാഗങ്ങൾക്കൊപ്പം സംവരണവും നൽകുന്നു. ഇവരെ പട്ടികജാതിവിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.