ശബരിമല: പ്രതിഷേധം തുടരുന്നു; സർക്കാർ മുന്നോട്ട്

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു ​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള​​ ഒ​രു​ക്ക​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ. പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച്​ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സ്​​ത്രീ പ്ര​വേ​ശ​ത്തി​ന്​ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​​​​​െൻറ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ളെ ത​ട​യി​ല്ലെ​ന്ന്​ ദേ​വ​സ്വം ക​മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ സ്​​ത്രീ​ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന്​ ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചു.

ക​മീ​ഷ​ണ​റു​ടെ നി​ല​പാ​ടി​ൽ ക​ടു​ത്ത അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ പ​ത്മ​കു​മാ​ർ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​​േതാ​ടെ ബോ​ർ​ഡി​ലെ ത​ർ​ക്ക​ങ്ങ​ളും പു​റ​ത്തു വ​ന്നു.

അ​തി​നി​ടെ സർക്കാർ തു​ട​ക്ക​മി​ട്ട സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യേ​റ്റു. മു​ഖ്യ​മ​ന്ത്രി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​വാ​യ ച​ര്‍ച്ച​യി​ല്‍നി​ന്ന് ശ​ബ​രി​മ​ല ത​ന്ത്രി കു​ടും​ബം പി​ന്മാ​റി. വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കു​ന്ന പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക്ക്​ ശേ​ഷം​മാ​ത്രം ച​ർ​ച്ച മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ത​ന്ത്രി കു​ടും​ബം. എ​ൻ.​എ​സ്.​എ​സും പ​ന്ത​ളം രാ​ജ​കു​ടും​ബ​വും ത​ന്ത്രി കു​ടും​ബ​വു​മാ​ണ്​ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​ന്ന​ത്. വി​ധി​ക്കെ​തി​രെ ചൊ​വ്വാ​ഴ്​​ച ഹരജി ഫ​യ​ൽ ചെ​യ്യു​ം.

ച​ർ​ച്ച​ക്കാ​യി ത​ന്ത്രി കു​ടും​ബം എ​ത്തു​മോ​യെ​ന്ന്​ നോ​ക്കാ​െ​മ​ന്നാ​യി​രു​ന്നു ഇ​തേ​ക്കുറി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​​െൻറ പ്ര​തി​ക​ര​ണം. ത​ന്ത്രി കു​ടും​ബ​ത്തെ ച​ർ​ച്ച​ക്ക്​ ക്ഷ​ണി​ച്ച​താ​യി അ​റി​യി​ല്ലെ​ന്ന്​ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​േ​ര​ന്ദ്ര​നും പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു വി​ളി​ച്ച ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു ആ​ദ്യം ത​ന്ത്രി കു​ടും​ബ​ത്തി​​​​െൻറ തീ​രു​മാ​ന​മെ​ങ്കി​ലും സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യാ​ണ്​ ച​ർ​ച്ച​യി​ൽ​നി​ന്ന്​ പി​ന്തി​രി​യാ​ൻ ത​ന്ത്രി കു​ടും​ബ​ത്തെ േപ്ര​രി​പ്പി​ച്ച​ത്. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ്​ ത​ന്ത്രി കു​ടും​ബ​ത്തെ മു​ഖ്യ​മ​ന്ത്രി കാ​ണു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ്ര​സ്​​താ​വ​ന.

ഇ​തി​നി​ടെ വി​ഷ​യ​ത്തി​ൽ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഞാ​യ​റാ​ഴ്​​ച പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​​​​​െൻറ കാ​ർ ത​ട​ഞ്ഞ്​ ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ച്ചു. സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ക​ഴി​ഞ്ഞ്​ വ​ന്ന മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​െ​ത്ത തു​ട​ർ​ന്ന്​ പി​റ​ക്​ വ​ശ​ത്തെ ഗേ​റ്റി​ലൂ​ടെ കേ​ര​ള ഹൗ​സി​​ലേ​ക്ക്​ ക​യ​റ്റേ​ണ്ടി വ​ന്നു. സു​പ്രീം​കോ​ട​തി വി​ധി​യെ നേരത്തെ സ്വാ​ഗ​തം ചെ​യ്​​ത ആ​ർ.​എ​സ്.​എ​സ്​ പ്ര​തി​ഷേ​ധ​ത്തി​ൽ പ​െങ്കടുത്തത്​ ശ്ര​ദ്ധേ​യ​മാ​യി. ആ​ർ.​എ​സ്.​എ​സ്​ നേ​താ​വും പാ​ഞ്ച​ജ​ന്യം മു​ൻ പ​ത്രാ​ധി​പ​രു​മാ​യ ത​രു​​ൺ വി​ജ​യ്​ ആ​ണ്​ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ച്ച​ത്.

സ്​​ത്രീ പ്ര​വേ​ശ​ന​ത്തി​ന്​ ദേ​വ​സ്വം ബോ​ര്‍ഡ് ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ എ​രു​മേ​ലി​യി​ലെ ദേ​വ​സ്വം ബോ​ര്‍ഡ് ഓ​ഫി​സു​ക​ൾ​ താ​ഴി​ട്ടു പൂ​ട്ടി​യ​ശേ​ഷം കൊ​ടി​സ്​​ഥാ​പി​ച്ചു. എ​രു​മേ​ലി​യി​ൽ ന​ട​ന്ന നാ​മ​ജ​പ​യാ​ത്ര​ക്ക്​ പി​ന്നാ​ലെ ഒ​രു​സം​ഘം പ്ര​തി​ഷേ​ധ​ക്കാ​ർ ശ്രീ​ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​വ​ള​പ്പി​ലെ​ത്തി ദേ​വ​സ്വം ബോ​ര്‍ഡ് അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒാ​ഫി​സ്, മ​രാ​മ​ത്ത്​ ഓ​ഫി​സ് എ​ന്നി​വ പു​തി​യ താ​ഴി​ട്ട് പൂ​ട്ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​േ​സ​ര​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം ബോ​ർ​ഡു​ക​ൾ അ​ട​ക്കം ന​ശി​പ്പി​ച്ചു. വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ശ​ബ​രി​മ​ല ആ​ചാ​ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ക്ക​ലി​ൽ പ​ർ​ണ​ശാ​ല​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ചു. കോ​ട്ട​യ​ത്ത്​ ന​ട​ന്ന അ​യ്യ​പ്പ​ഭ​ക്ത​സം​ഗ​മം പ്ര​തി​ഷേ​ധ​ക്ക​ട​ലാ​യി . നാ​ഗ​ർ​കോ​വി​ൽ പ​ത്​​മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ ന​വ​രാ​ത്രി എ​ഴു​ന്ന​ള്ള​ത്തി​ന് ഉ​ട​വാ​ള്‍ കൈ​മാ​റു​ന്ന ച​ട​ങ്ങി​നെ​ത്തി​യ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​നെ​തി​രെ ഭ​ക്ത​ർ ശ​ര​ണം​വി​ളി​ച്ച്​ പ്ര​തി​ഷേ​ധി​ച്ചു.

ഭക്​തർക്കൊപ്പമെന്ന് കേന്ദ്രമന്ത്രി
നാ​ഗ​ർ​കോ​വി​ൽ: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വ്യ​ക്​​തി​യെ​ന്ന നി​ല​യി​ൽ താ​ൻ ഭ​ക്​​ത​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​ൻ. പ​ത്്മ​നാ​ഭ​പു​ര​ത്ത്്്്്് ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. ബി.​ജെ.​പി​യു​ടെ നി​ല​പാ​ട് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​യും. വ്യ​ക്​​തി​യെ​ന്ന നി​ല​യി​ൽ കാ​ല​ങ്ങ​ളാ​യി ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന​തി​നാ​ൽ അ​വി​ടെ നി​ല​നി​ന്നു​പോ​രു​ന്ന ആ​ചാ​ര​ങ്ങ​ൾ നി​ല​നി​ർ​ത്ത​ണം എ​ന്നാ​ണ് ത​​​​െൻറ താ​ൽ​പ​ര്യം. അ​യ്യ​പ്പ​നെ​ക്കു​റി​ച്ച് ശ​രി​ക്കും മ​ന​സ്സി​ലാ​ക്കു​ന്ന സ്​​ത്രീ​ക​ൾ അ​വി​ടേ​ക്ക്​്്്്്്്്്്്് മ​തി​യാ​യ സ​മ​യ​ത്ത് മാ​ത്ര​മേ ദ​ർ​ശ​നം ന​ട​ത്തു​ക​യു​ള​ളൂ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പത്​മനാഭപുരത്ത്​ മന്ത്രി കടകംപള്ളിക്കെതിരെ പ്രതിഷേധം
നാ​ഗ​ർ​കോ​വി​ൽ: പ​ത്​​മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ ന​വ​രാ​ത്രി എ​ഴു​ന്ന​ള്ള​ത്തി​ന് ഉ​ട​വാ​ള്‍ കൈ​മാ​റു​ന്ന ച​ട​ങ്ങി​നെ​ത്തി​യ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​നെ​തി​രെ ശ​ര​ണം​വി​ളി​ച്ച്​ പ്ര​തി​ഷേ​ധം. ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ത്. ഘോ​ഷ​യാ​ത്ര​ക്ക്​ കൊ​ട്ടാ​ര​വ​ള​പ്പി​ൽ പി​ടി​പ​ണം ന​ൽ​കു​ന്ന ച​ട​ങ്ങ്​ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഏ​താ​നും​പേ​ർ ശ​ര​ണം വി​ളി​ച്ച​ത്. ക​ന്യാ​കു​മാ​രി എ​സ്.​പി ശ്രീ​നാ​ഥി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ഇ​വ​രെ അ​വി​ടെ​നി​ന്ന്​ മാ​റ്റി.

13ന്​ രണ്ടുലക്ഷം പേരുടെ ഭക്തജന സമ്മേളനം
കൊ​ച്ചി: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 13ന് ​എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​ല​ക്ഷം പേ​രു​ടെ ഭ​ക്ത​ജ​ന സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​നം. ടി.​ഡി.​എം ഹാ​ളി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് കോ​ട​തി വി​ധി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍ തീ​രു​മാ​നി​ച്ച​ത്. എ​റ​ണാ​കു​ളം ക​ര​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹി​ന്ദു ഉ​ണ​ര്‍ന്നി​രി​ക്കു​ന്നു​വെ​ന്ന ബോ​ധം ഉ​ള്‍ക്കൊ​ള്ളാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് മു​ന്‍ പ്ര​സി​ഡ​ൻ​റ്​ പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. തി​ടു​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നു​പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ഇ​തി​​​​െൻറ ഭാ​ഗ​മാ​ണ് വ​നി​ത പൊ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്കമെന്നും പ്ര​യാ​ര്‍ പറഞ്ഞു.

Tags:    
News Summary - Govt Stand on Sabarimala Issue-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.