റേഷൻ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്പള പരിഷ്കരണവും പരിഗണനയിൽ -മന്ത്രി

ആലുവ: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കുടിശ്ശികയുള്ള കമീഷൻ തുക നൽകുന്നതും ശമ്പള പരിഷ്കരണവും സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആർ. അനിൽ. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മാതൃകയായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലേത്. ഇതിനെ തകർക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കേന്ദ്രം ഘട്ടം ഘട്ടമായി വെട്ടിക്കുറക്കുകയാണ്. റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉണ്ടാകാൻ സഹായകരമായ നിലയിലാണ് കെ-സ്റ്റോറുകൾ ആരംഭിച്ചത്. റേഷൻ വ്യാപാരികളെ അനാവശ്യമായി പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച്​ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയഭാനു പതാക ഉയർത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വാഴൂർ സോമൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, ട്രഷറർ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ പി. രാജു, എ.പി. ജയൻ, പി.കെ. മൂർത്തി, ജില്ല സെക്രട്ടറി കെ.എൻ. ഗോപി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - govt to distribute food kit commission to ration dealers says minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.