തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും നിർണായകവിധി പറഞ്ഞ ജസ്റ്റിസ് ബി. കെമാല്‍പാഷക്ക് നൽകി വന്ന സുരക്ഷ സർക്കാർ പിൻവലിച്ചു. വിരമിച്ച ഹൈകോടതി ജഡ്ജി കെമാല്‍പാഷയുടെ സുരക്ഷക്കായി നിയോഗിച്ചിരുന്ന നാല് പൊലീസുകാരെ ശനിയാഴ്ച ഉച്ചയോടെ തിരിച്ചുവിളിക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സുരക്ഷ അവലോകനസമിതിയാണ് കെമാല്പാഷക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കനകമല തീവ്രവാദ കേസില്‍ അറസ്റ്റിലായവരില്‍ നിന്നുൾെപ്പടെ കെമാല്‍പാഷക്ക് ഭീഷണിയുണ്ടായിരുന്നു. സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന ആക്ഷേപവും ശക്തമാണ്.
വാളയാര്‍, മാവോവാദി കൂട്ടക്കൊല, യു.എ.പി.എ തുടങ്ങിയ വിഷയങ്ങളില്‍ ജസ്റ്റിസ് കെമാല്‍പാഷ സര്‍ക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവിൽ സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധന നടത്താമെന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവനക്കെതിരെയും കെമാൽപാഷ രംഗത്തെത്തിയിരുന്നു.
‘മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെണ്‍കുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇനിയും ഞാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേള്ക്കാത്തവെൻറ ചെവിയായി ഞാന്‍ പോകും. മീഡിയ ഇനിയും എെൻറയടുത്ത് വന്നാല്‍ ധൈര്യപൂര്‍വം എനിക്ക് പറയാനുള്ളത് പറയും. അത് സര്‍ക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാന്‍ നോക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു’- ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.