കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ആഘോഷപൂർവം തിരികെയെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്മെൻറിന് നിര്‍ദേശം നല്‍കി.
പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പലിെൻറ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. സ്കൂളിെൻറ നടപടി ന്യായീകരിക്കാനാകില്ല. ഐ.സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലിെൻറ പ്രായപരിധി 60 വയസ്സാണെന്നും ഇദ്ദേഹത്തിന് വയസ്സിളവ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
ഗൗരി നേഘാ കേസിെൻറ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അധ്യാപികമാര്‍ പ്രതികളായ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷാകർത്താക്കൾ രംഗെത്തത്തിയ സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.