തൃശൂർ: സ്വകാര്യ ബസുകളുടെ റൂട്ട് മാറിയുള്ള ഒാട്ടവും അമിതവേഗവും തടയാൻ ജി.പി.എസ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മോേട്ടാർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇൗ പദ്ധതിയുടെ നടത്തിപ്പ് ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ സി^ഡാക്കിനാണ്. 16,000 സ്റ്റേജ് കാര്യേജുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി നടപ്പാക്കുന്നത്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കെ.എസ്.ആർ.ടി.സി പ്രതിസന്ധി വന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾക്ക് ജി.പി.എസ് സംവിധാനം ഏർപ്പെടുത്തണമെന്ന നിർേദശം വന്നത്. സർക്കാർ ഉത്തരവിറക്കി രണ്ട് വർഷത്തോളമായിട്ടും ഒന്നും നടന്നില്ല. ഇൗ സർക്കാർ അധികാരത്തിൽ വന്നേശഷമാണ് പദ്ധതിക്ക് ജീവൻ െവച്ചതും നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചതും. മോേട്ടാർ വാഹന വകുപ്പിന് നേരിട്ട് തങ്ങളുടെ കൺട്രോൾ റൂമിൽ ഇരുന്ന് ഒാരോ ബസും സഞ്ചരിക്കുന്ന റൂട്ട്, അവ പുറപ്പെടുന്ന സ്ഥലം, വേഗം ഉൾപ്പെടെ മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് ഇൗ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് പലയിടങ്ങളിലും ‘പാര’യാകുന്നത് സ്വകാര്യ ബസുകളുടെ അനധികൃത സർവിസാണെന്ന വ്യാപക പരാതിയുണ്ട്. അതിന് ഒരു പരിധി വരെ പരിഹാരം കാണാൻ ഇതുവഴി സാധിക്കുമെന്നാണ് മോേട്ടാർ വാഹന വകുപ്പിെൻറ വിശ്വാസം. ബസുകൾ അമിതവേഗം കാണിച്ചാൽ അതിെൻറ ചിത്രം ഉൾപ്പെടെ പകർത്തി പിഴ ഇൗടാക്കുന്നതുൾപ്പെടെ ശിക്ഷാനടപടികളും സ്വീകരിക്കാനാകും. നിലവിൽ സ്വകാര്യ ബസുകളുടെ അമിതേവഗത്തെക്കുറിച്ച് വ്യാപക പരാതിയാണുള്ളത്. സ്വകാര്യ ബസുകൾക്ക് നിശ്ചിത റൂട്ടും സമയക്രമവും നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. അതുമൂലം പലപ്പോഴും പലയിടങ്ങളിലും ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനും കൈയാങ്കളിക്കും കാരണമാകുന്നുണ്ട്. അതെല്ലാം ഒഴിവാക്കാനും സ്വകാര്യ ബസുകളുടെ കള്ളക്കളികൾ അവസാനിപ്പിക്കാനും ഇൗ സംവിധാനം വരുന്നതോടെ സാധിക്കുമെന്നാണ് മോേട്ടാർ വാഹന വകുപ്പിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.