വിദേശി വാങ്ങിയ മദ്യം റോഡിലൊഴിപ്പിച്ച കേസ്: ഗ്രേഡ് എസ്.ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കോവളത്ത് വിദേശിയെക്കൊണ്ട് മദ്യം ഒഴുക്കി കളയിപ്പിച്ച കേസില്‍ ഗ്രേഡ് എസ്.ഐ ജി. ഷാജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നിരപരാധിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലാണ് നടപടി.

പുതുവര്‍ഷത്തലേന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. മദ്യവുമായി കോളവത്തേക്ക് പോകുകയായിരുന്ന സ്വീഡിഷ് പൗരനെ പൊലീസ് തടയുകയായിരുന്നു. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന് കണ്ടെത്തി പരിശോധനക്ക് നേതൃത്വം നല്‍കിയ ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍, തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായ നടപടിയാണെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്വീഡിഷ് പൗരന്‍ താമസിക്കുന്ന വീടോ സ്ഥാപനമോ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കല്ല മദ്യവുമായി പോയത്. മദ്യവുമായി അനധികൃതമായി ബീച്ചിലേക്ക് പോകാനുള്ള ശ്രമമാണ് നടത്തിയത്.

മദ്യം ഒഴുക്കി കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. മദ്യവുമായി തിരികെ പോകണം, അല്ലെങ്കില്‍ മദ്യം ഇല്ലാതെ ബീച്ചിലേക്ക് പോകണം എന്നാണ് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Grade SI suspension lifted in swedish citizen controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.