തിരുവനന്തപുരം: ജനകീയാസൂത്രണത്തിെൻറ രണ്ടാംഘട്ടത്തിന് തുടക്കമിടുന്ന ഗ്രാമ-വാർഡ് സഭായോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പെങ്കടുക്കും. സ്വന്തം വാർഡുകളിലാവും ഇവർ പെങ്കടുക്കുക. 13-ാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ് സഭായോഗങ്ങള്‍ ഏപ്രില്‍ രണ്ടുമുതല്‍ ഒമ്പതുവരെ നടത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗ്രാമസഭകളെ സജീവമാക്കാനും അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ഭരണകർത്താക്കൾ പെങ്കടുക്കുന്നത്. സര്‍ക്കാറിെൻറ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വികസനദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കംകുറിക്കും. ഇടത് സര്‍ക്കാര്‍ വന്നശേഷമുള്ള ആദ്യ പദ്ധതി രൂപവത്കരണ ഗ്രാമസഭ/വാര്‍ഡ് സഭകളാണിത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മുന്‍ഗണനകളും സര്‍ക്കാറിെൻറ വികസനദൗത്യങ്ങളും ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ സന്ദര്‍ഭമായി ഇതിനെ മാറ്റാനാണ് ലക്ഷ്യം. മന്ത്രിമാർക്ക് പുറമെ എം.എല്‍.എമാരും എം.പിമാരും ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥപ്രമുഖരും അതാതിടത്തെ ഗ്രാമസഭകളിൽ പെങ്കടുക്കും. ഇതിെൻറ ഭാഗമായി ഒരാഴ്ചക്കാലം നീളുന്ന പരസ്യപ്രചാരണത്തിന് പി.ആര്‍.ഡിയെയും ചുമതലപ്പെടുത്തി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കേരള തീരദേശ പരിപാലന അതോറിറ്റി എന്നിവിടങ്ങളിലെ തസ്തികകള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.