തിരുവനന്തപുരം: ഗ്രീൻ പ്രോേട്ടാകോൾ റമദാൻ വ്രതാനുഷ്ഠാനകാലത്ത് കർശനമായി നടപ്പാക്കാൻ മന്ത്രി ഡോ. കെ.ടി. ജലീലിെൻറ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ ചർച്ചയിൽ പെങ്കടുത്തു.
പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവ വർജിക്കാൻ മുഴുവൻ ജമാഅത്ത്, മഹല്ല് കമ്മിറ്റികൾക്കും നിർദേശം നൽകും. മദ്റസ അധ്യാപക ക്ഷേമനിധി കാമ്പയിൻ ജൂലൈ ഒന്നുമുതൽ 15വരെ നടത്തും. 50,000 പേരെ പുതുതായി മദ്റസാധ്യാപക ക്ഷേമനിധിയിൽ ചേർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതിയ സർക്കാർ മദ്റസാധ്യാപക പെൻഷൻ 600 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തിയിരുന്നു.
മാലിന്യ നിർമാർജനത്തിൽ സർക്കാർ നടപ്പാക്കുന്ന സംരംഭങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും നോമ്പുതുറയിലും ഇഫ്താർ വിരുന്നുകളിലും ഗ്രീൻേപ്രാട്ടോകോൾ പാലിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത മുസ്ലിം നേതാക്കൾ വ്യക്തമാക്കി. കൂടുതൽ ജനങ്ങളിലേക്ക് ഗ്രീൻ േപ്രാട്ടോകോൾ സന്ദേശമെത്തിക്കുന്നതിന് താലൂക്കടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതത് മഹല്ല് ഭാരവാഹികളെ അറിയിക്കണമെന്നും ഇമാമുമാർ മുഖേന സന്ദേശം വെള്ളിയാഴ്ച ഖുത്തുബകളിൽ നൽകണമെന്നും നേതാക്കൾ യോഗത്തിൽ നിർദേശിച്ചു.
പ്രഫ. പി.ഒ.ജെ. ലബ്ബ, അഷ്റഫ് മൗലവി, എച്ച്. ഷാഹിർ മൗലവി, കരമന മാഹീൻ, എം. അലിയാരുകുട്ടി, എം.ടി. അബ്ദുൽ സമദ് സുല്ലമി, ഡോ. ഹുസൈൻ മടവൂർ, കെ. മോയീൻകുട്ടി മാസ്റ്റർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മൗലവി വി.പി. സുഹൈബ് , വഖഫ് ബോർഡ് തിരുവനന്തപുരം ഡിവിഷൻ പ്രതിനിധി എ. ഹസീബ്, സംസ്ഥാന ശുചിത്വമിഷൻ ഉദ്യോഗസ്ഥരായ ജോസഫ്, അമീർഷാ, ബിഥുൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.