തൊടുപുഴ: ഏലമലക്കാടുകളിലെ പട്ടയം നൽകിയ ഭൂമിയിൽ നിന്ന് മരം വെട്ടുന്നതിന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി തയാറാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. കൈവശ ഭൂമിക്ക് വരുമാന പരിധി നോക്കാതെ നാലേക്കർ വരെ പട്ടയം നൽകുന്നതിനും സർക്കാർ സൗജന്യമായി നൽകിയ ഭൂമി മറിച്ചു വിൽക്കുന്നതിന് ഇളവനുവദിച്ചും 2017 ഒക്ടോബർ 10ന് പുറത്തിറക്കിയ വിജ്ഞാപനത്തിെൻറ തുടർച്ചയായി റവന്യൂവകുപ്പ് തയാറാക്കിയ വിവാദമാകുമായിരുന്ന ഉത്തരവാണ് പിൻവലിച്ചത്.
ഹരിത ട്രൈബൂണലിെൻറ ചില നിയന്ത്രണങ്ങൾ നിലനിൽക്കെ നേരിട്ട് ഉത്തരവിറക്കുന്നത് കുഴപ്പമായേക്കുമെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണത്രെ നടപടി. കൈവശമുള്ള രണ്ടരയേക്കർ ഭൂമിയിൽ നിന്ന് ഏത് തരം മരവും മുറിക്കുന്നതിന് അനുവദിച്ചും രണ്ടരയേക്കറിന് മുകളിൽ പത്ത് ഇനം മരങ്ങൾ ഒഴികെ പെർമിറ്റ് എടുത്ത് വെട്ടാൻ അനുവദിച്ചുമാണ് പുതിയ ഉത്തരവ് തയാറാക്കിയത്. മരംമുറിക്കും സഹായകമായ പട്ടയം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയതിൽ വൃക്ഷങ്ങൾ വെട്ടുന്നത് സംബന്ധിച്ച നിർദേശങ്ങളിൽ അവ്യക്ത നിലനിന്നിരുന്നു. ഇത് മറികടക്കാനാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം പുതിയ ഉത്തരവ് തയാറാക്കിയത്.
എന്നാൽ, ഉത്തരവ് സർക്കുേലറ്റ് െചയ്യുംമുൻപ് തന്നെ മരവിപ്പിക്കൽ നിർദേശവുമെത്തി. വിജ്ഞാപന പ്രകാരമുള്ള ഉപാധിരഹിത പട്ടയം ഭൂഉടമകൾക്ക് ലഭ്യമാകുന്നതോടെ മരംമുറിക്ക് നിലവിലുള്ള തടസങ്ങൾ നീങ്ങുമെന്നും മുൻകാല പ്രാബല്യം കൂടി നടപ്പാക്കുന്നതോടെ ഹരിത കോടതിയെ പേടിക്കാതെ മുന്നോട്ട് പോകാനാകുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്. മരംമുറിക്കുന്നതിലെ നിയന്ത്രണം നീക്കണമെന്ന വിവിധ രാഷ്ട്രീയ-മത-കർഷക സംഘടനകളുടെയും തടി വ്യാപാരികളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് ഉപാധിരഹിത പട്ടയത്തിലൂടെ ഇതിന് പോംവഴി കണ്ടെത്തിയത്. വൃക്ഷങ്ങൾ മുറിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം അപ്പോഴും ബാക്കിയായി. മുൻകാല പ്രബല്യം അനുവദിച്ച ശേഷം ആവശ്യമായി വന്നാൽ പുതിയ ഉത്തരവ് പരിഗണിക്കാമെന്ന നിർദേശത്തോടെയാണ് പിൻവലിക്കൽ നടപടി.
13 ഇനം മരങ്ങൾ വനംവകുപ്പിൽ നിന്ന് പ്രത്യേകം പാസെടുത്ത് വേണമായിരുന്നു വെട്ടാൻ. 28 ഇനം മരങ്ങൾ കൂടി അനുമതിയോടെയേ വെട്ടാവൂ എന്ന് 2015 മെയ് 28 ന് മുൻ സർക്കാറിെൻറ കാലത്തും ഉത്തരവിറങ്ങി. ഇത് തിരുത്തിയാണ് ഇളവ് അനുവദിച്ചും 41 ൽ പത്തെണ്ണത്തിന് മാത്രം നിേരാധനം ബാധകമാക്കിയും പുതിയ ഉത്തരവ് തയാറാക്കിയത്. നട്ടുവളർത്തിയ മരങ്ങൾ വെട്ടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ കർഷകർ തന്നെ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന ആശയം മുന്നോട്ട്വെച്ചായിരുന്നു ഇളവ്. 1986 ലെ വൃക്ഷ സംരക്ഷണ നിയമം സെക്ഷൻ 5 പറയുന്നത് വിജ്ഞാപനം െചയ്ത പ്രദേശത്ത് മരം മുറിക്കാൻ പാടില്ലെന്നാണ് ഇതനുസരിച്ചായിരുന്നു നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.