പ്രതീകാത്മക ചിത്രം 

ആർ.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന

കണ്ണൂർ: ആർ.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസിൽ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു.

മാടായി പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഗ്രൗണ്ടിൽ ആർ.എസ്.എസ് പഥസഞ്ചലനം നടത്താൻ അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് ലീഗ് ജില്ല കമ്മിറ്റിയുടെ നടപടി.

വർഗ്ഗീയ ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസിനോട് എക്കാലത്തും മുസ്‌ലിം ലീഗ് സ്വീകരിച്ചുവന്ന നയത്തിന് വിരുദ്ധമായി മുസ്‌ലിംലീഗ് ജനപ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്ന് ഉണ്ടായ ജാഗ്രതക്കുറവ് പാർട്ടി ഗൗരവപൂർവ്വം കാണുകയും പഞ്ചായത്ത് ഗ്രൗണ്ട് ആർ.എസ്.എസിന് ലഭിച്ചത് വലിയ വീഴ്ചയായി ജില്ല കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

ആർ.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയ മാടായി പഞ്ചായത്തിൻ്റെ നടപടിക്കെതിരെ സി.പി.എം ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. 

Tags:    
News Summary - Ground for RSS route march: League reprimands Matai Panchayat president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.