തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പേരിൽ സംസ്ഥാനത്ത് ജനങ്ങെള കൊള്ളയടിക്കുന്നു. നികുതി കുറയുമെന്ന് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പല വസ്തുക്കളുടെയും വില കുതിച്ചുയരുകയും ചെയ്തു. നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേർത്ത് വിൽപന നടത്തുകയാണ് പലരും. ഹോട്ടലുകൾ ജി.എസ്.ടിയുടെ പേരിൽ തോന്നിയ വിലയാണ് ഇൗടാക്കുന്നത്.
യഥാർഥത്തിൽ നേരേത്ത നൽകിയിരുന്ന നികുതികളും മറ്റും കുറച്ചുള്ള വിലയ്ക്കാണ് ജി.എസ്.ടി വരുന്നത്. എന്നാൽ, അത്തരം നികുതികൾ കുറക്കാതെ ആകെ വിലയുടെ മുകളിൽ ജി.എസ്.ടി ചുമത്തുകയാണ് ചെയ്യുന്നത്. കോഴിയുടെ 14.5 ശതമാനം വാറ്റ് ഇല്ലാതായിട്ടും വില കുറഞ്ഞില്ല. ചില വസ്ത്രശാലകളാകെട്ട ഇളവ് കൊടുക്കാതിരിക്കാൻ വിലയുടെ സ്റ്റിക്കർ മാറ്റി ഒട്ടിച്ചു. സർക്കാർ തിയറ്ററുകൾ പോലും നിരക്ക് വർധിപ്പിച്ചു. പാർക്കിങ് ഫീസും ടാക്സി ചാർജും പോലും വർധിച്ചു.
ജി.എസ്.ടിയുടെ പേരിൽ ഉൽപാദകരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കെള പിഴിയുന്നത് തടയാൻ ഒരു സംവിധാനവുമില്ല. ജി.എസ്.ടി നിയമപ്രകാരം ആൻറി പ്രൊഫിറ്റിയറിങ് അതോറിറ്റിക്കാണ് ഇതിന് അവകാശം. ആ കമ്മിറ്റി നിലവിലില്ല. സംസ്ഥാന വിൽപന നികുതി വകുപ്പിന് അധികാരമില്ലെന്നും എന്നാൽ, രേഖകൾ സഹിതം പരാതി നൽകിയാൽ സ്വീകരിക്കുമെന്നും പിന്നീട് അതോറിറ്റി വരുേമ്പാൾ അവർക്ക് കൈമാറുമെന്നുമാണ് ധനമന്ത്രി ഡോ. തോമസ് െഎസക് പറയുന്നത്. ജി.എസ്.ടിയിൽ സർവ സേവനങ്ങൾക്കും നികുതിവന്നതോടെ ജനങ്ങളുടെ കീശ ചോരുകയാണ്. ജി.എസ്.ടി നടപ്പാക്കിയിടത്തൊക്കെ വിലക്കയറ്റമുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
വില കുറയുമെന്ന് ധനമന്ത്രി അവകാശപ്പെടുേമ്പാൾ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിെൻറ വില കുത്തനെ കൂടുകയാണ് ചെയ്തത്. എ.സി െറസ്റ്റാറൻറുകളിൽ 18 ശതമാനം നികുതിയാണ് ഇൗടാക്കുന്നത്. 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സിയില്ലാത്ത ഹോട്ടലുകളിൽ അഞ്ച് ശതമാനമാണ് നികുതി. നേരേത്ത നൽകിയിരുന്ന കേന്ദ്ര-സംസ്ഥാന നികുതികൾ കുറച്ചുവരുന്ന തുകയും ഇൻപുട്ട് ക്രഡിറ്റും കഴിഞ്ഞുവരുന്ന തുകക്കാണ് ജി.എസ്.ടി വരേണ്ടത്. എന്നാൽ, മുഴുവൻ തുകക്കും ജി.എസ്.ടി ഏർപ്പെടുത്തുകയാണ് ഹോട്ടലുകൾ ചെയ്തിരിക്കുന്നത്.
ഹോട്ടൽ ഭക്ഷണത്തിന് എം.ആർ.പി (പരമാവധി വിൽപന വില) ഇല്ലാത്തത് ഇവർക്ക് എളുപ്പത്തിൽ ഭക്ഷണവില വർധിപ്പിക്കാൻ സഹായകമാകുന്നു. ബേക്കറി സാധനങ്ങളുടെ വിലയും വർധിച്ചു. ഒരു പഫ്സിന് പോലും രണ്ടു രൂപയോളം ഉയർന്നു. റെയിൽവേ കാൻറീനിലെ ഭക്ഷണവിലയും ജി.എസ്.ടി വന്നതോടെ വർധിച്ചിട്ടുണ്ട്. മാത്രമല്ല, ഇപ്പോൾ ഇടത്തരം ഹോട്ടലുകളിൽ പോലും എ.സി മുറി സജ്ജീകരിച്ചിട്ടുണ്ട്. തങ്ങൾ ഭക്ഷണ സാധനങ്ങൾക്ക് 18 ശതമാനം നികുതി വർധിപ്പിച്ചതായി തലസ്ഥാനത്ത് നിരവധി ഹോട്ടലുകളുള്ള ഗ്രൂപ്പിെൻറ വക്തമാവ് പറഞ്ഞു.
165 രൂപയായിരുന്ന മട്ടൺ ബിരിയാണിയുടെ വില ജി.എസ്.ടി ചേർത്ത് 195 രൂപയാക്കി. ചായക്കും കാപ്പിക്കും ഒഴികെ മുഴുവൻ സാധനങ്ങളും 18 ശതമാനം നിരക്കിൽ ജി.എസ്.ടി ഇൗടാക്കുന്നതായി അവർ പറയുന്നു. നിലവിലെ നികുതി തങ്ങൾ തന്നെ അടച്ചിരുന്നുവെന്നും ഇപ്പോൾ ഉപഭോക്താവ് വാങ്ങുന്ന എല്ലാ സാധനങ്ങളും ചേർത്ത ശേഷം 18 ശതമാനം ജി.എസ്.ടി ഇൗടാക്കുകയാണെന്നുമാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.