കോഴിക്കോട്: ചരക്കുസേവന നികുതിയുമായി (ജി.എസ്.ടി) ബന്ധപ്പെട്ട കുരുക്കിൽപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ നിർമാണ പ്രവൃത്തി സ്തംഭിച്ചതിനുപിന്നാലെ പദ്ധതി നിർവഹണവും താളംതെറ്റി. സാമ്പത്തിക വർഷം മൂന്നാം പാദത്തിലേക്ക് കടക്കുേമ്പാഴും 20.57 ശതമാനം തുക മാത്രമാണ് ചെലവഴിക്കാനായത്. മൊത്തം 6162.51 കോടി വകയിരുത്തിയതിൽ കേവലം 1267.38 കോടി രൂപയാണ് വെള്ളിയാഴ്ചവെര വിനിയോഗിച്ചത്. ഇതോെട കഴിഞ്ഞ വർഷം 67.08 ശതമാനമുണ്ടായിരുന്ന പദ്ധതി നിർവഹണം ഇത്തവണ നൂറുശതമാനത്തിലെത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയാവുമെന്നാണ് ആക്ഷേപം. പതിവിൽ നിന്ന് വിഭിന്നമായി പദ്ധതി നിർവഹണം നൂറുശതമാനത്തിലെത്തിക്കാനുള്ള ഒരുക്കം ഇത്തവണ ഏപ്രിലിൽ ആരംഭിച്ചിരുന്നു.
മേയിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനവും പൂർത്തിയാക്കി. മാത്രമല്ല ചരിത്രത്തിലാദ്യമായി ജൂൺ 15 ഒാടെ മുഴുവൻ പഞ്ചായത്തുകളുടേതടക്കം പദ്ധതികൾക്ക് ഡി.പി.സികൾ അംഗീകാരവും നൽകി. ഡിസംബറോടെ 90 ശതമാനം തുകയും ചെലവഴിക്കാൻ മറ്റുനടപടികളും ലളിതമാക്കിയതോടെ റെക്കോഡ് വേഗതയിലാണ് തുക വിനിയോഗിച്ചിരുന്നത്. ഇതാണിപ്പോൾ ഒച്ചുവേഗത്തിലേക്ക് കൂപ്പുകുത്തിയത്. ജി.എസ്.ടിയിലെ സാേങ്കതികത്വങ്ങൾ ചൂണ്ടിക്കാട്ടി കരാറുകാർ പ്രവൃത്തികളുടെ ടെൻഡറിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് പദ്ധതി നിർവഹണം മന്ദഗതിയിലാക്കിയത്. നിർമാണ പ്രവൃത്തികൾക്ക് 18 ശതമാനമുണ്ടായിരുന്ന നികുതി 12 ആക്കിയെങ്കിലും മുൻകൂട്ടി നികുതി അടയ്ക്കണം, മാസത്തിൽ മൂന്നുതവണ റിേട്ടൺ നൽകണം എന്നിവയുൾപ്പെടെ പരിഷ്ക്കാരങ്ങൾ അംഗീകരിക്കില്ലെന്നാണ് കരാറുകാരുെട പക്ഷം.
അതിനിടെ, ജി.എസ്.ടി തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നു. 12 ശതമാനം നികുതിയിൽ നാല് ശതമാനം നേരത്തെ വാറ്റായി കരാറുകാർ നൽകുന്നത് കിഴിച്ചാൽ കേവലം എട്ടുശതമാനത്തിെൻറ പ്രശ്നമാണ് നിലനിൽക്കുന്നെതന്നും ഇത് എസ്റ്റിമേറ്റിൽ വർധിപ്പിക്കുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉറപ്പുപറഞ്ഞിരുന്നെങ്കിലും ഇൗ രംഗെത്ത സ്തംഭനാവസ്ഥ ഒഴിവാക്കാനായിട്ടില്ല. ഇതാണ് പദ്ധതി നിർവഹണവും തകിടം മറിച്ചത്. പ്രതിസന്ധി പരിഹരിക്കാത്തപക്ഷം മുൻവർഷത്തെ േപാെല 70 ശതമാനത്തിലധികം തുക ചെലവഴിക്കാനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജൂണിൽ ഡി.പി.സികളുടെ അംഗീകാരം ലഭിച്ചതിനാൽ ഇത്തവണ പദ്ധതി നിർവഹണം 90 ശതമാനത്തിലെത്തിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. ഇതാണ് േവണ്ട ഇടപെടലില്ലാത്തതുകാരണം മന്ദഗതിയിലായത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.