തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ആശയക്കുഴപ്പം മാറാത്ത സാഹചര്യത്തിൽ തെറ്റായി നികുതി വാങ്ങി പോക്കറ്റിലിടുന്നവർക്കെതിരെ നടപടി കർശനമാക്കാൻ ധനവകുപ്പ് ഒരുങ്ങുന്നു. നികുതി പഠിക്കാൻ അവകാശമുള്ള സ്ഥാനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകാൻ മൊബൈൽ ആപ്പിന് രൂപംനൽകും. ജി.എസ്.ടിയിൽ രജിസ്ട്രേഷൻ എടുത്തവരെയും എടുക്കാത്തവെരയും നികുതിനിരക്കും ഇതിലൂടെ അറിയാൻ കഴിയും. ഉപഭോക്താക്കളിൽനിന്ന് അനർഹമായി ജി.എസ്.ടി എന്ന പേരിൽ ഇൗടാക്കുകയും അത് സർക്കാറിൽ അടയ്ക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടെത്താൻ നികുതിവിഭാഗത്തിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന തുടരുകയാണെന്നും ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചാണ് സർക്കാറിന് ഏറ്റവുംകൂടുതൽ പരാതി കിട്ടിയത്. ഹോട്ടലുകളുടെ ജി.എസ്.ടി നിരക്കിെൻറ കാര്യത്തിൽ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതോടൊപ്പം തെറ്റായ നടപടികൾക്കെതിരെ നടപടിയും തുടരും. പുതിയ സാഹചര്യത്തിൽ ഹോട്ടലുടമകളുടെ അസോസിയേഷൻ ചർച്ച നടത്തണമെന്ന് സർക്കാറിനോട് ആവശ്യെപ്പട്ടിട്ടുണ്ട്.
ജി.എസ്.ടി നടപ്പായി മൂന്ന് മാസം കഴിഞ്ഞിട്ടും നികുതിരംഗം കൂടുതൽ ആശയക്കുഴപ്പത്തിലാണ്. ജൂലൈക്ക് പുറമെ ആഗസ്റ്റിലും സംസ്ഥാനത്തിെൻറ നികുതിവരുമാനം കുറഞ്ഞു. ജൂലൈയിൽ 1250 കോടി രൂപയാണ് കിട്ടിയത്. കേന്ദ്രവിഹിതം ഉൾപ്പെടെയാണിത്. ആഗസ്റ്റിൽ സംസ്ഥാന വരുമാനം 755 കോടിയാണ്. കേന്ദ്രവിഹിതം വന്നിട്ടില്ല. വാറ്റ് ഉണ്ടായിരുന്നപ്പോൾ 1400 കോടി വരെ കിട്ടിയ നികുതിയിലാണ് ഇൗ കുറവ്. അതേസമയം ജി.എസ്.ടിയിൽ വരുമാനം ഉയരുമെന്ന കാര്യത്തിൽ നികുതിവകുപ്പിന് ആശങ്കയില്ല. 60 ശതമാനത്തോളം വ്യാപാരികൾ മാത്രമേ റിേട്ടൺ സമർപ്പിച്ചിട്ടുള്ളൂ. മുഴുവൻപേരും റിേട്ടൺ സമർപ്പിക്കുേമ്പാൾ നികുതി ഉയരും. സംസ്ഥാനാന്തര വ്യാപാരത്തിെൻറ നികുതി (െഎ.ജി.എസ്.ടി)യിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇത് പൂർണതോതിൽ വന്നുതുടങ്ങിയിട്ടില്ല. ഇതിൽ ആശയക്കുഴപ്പവും സുതാര്യതയില്ലായ്മയും നിലനിൽക്കുെന്നന്നാണ് സംസ്ഥാനത്തിെൻറ പരാതി. ഉപഭോക്തൃ സംസ്ഥാനമായതിനാൽ കേരളത്തിന് ഇൗ വിഹിതത്തിൽ കൂടുതൽ നികുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.