ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്‌.ടി സൂപ്രണ്ട് പിടിയിൽ

കൽപറ്റ: കേന്ദ്ര ജി.എസ്‌.ടി സൂപ്രണ്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായി. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൽപറ്റ സി.ജി.എസ്‌.ടി സൂപ്രണ്ട് പ്രവീന്ദർ സിങ്ങിനെയാണ് വിജിലൻസ് വയനാട് യൂനിറ്റ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശിയും പൊതുമരാമത്ത് കരാറുകാരനുമായ വ്യക്തി അടക്കാനുള്ള പിഴ ഇളവ് ചെയ്ത് തരുന്നതിന് മൂന്ന് ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും പ്രവീന്ദർ സിങ് ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു ഒരു ലക്ഷം രൂപ ഇന്ന് എത്തിക്കാനും നിർദേശിച്ചു. ഇതോടെ കരാറുകാരൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

വിജിലൻസ് നൽകിയ പണവുമായാണ് കരാറുകാരൻ ഇന്ന് പ്രവീന്ദർ സിങിനെ കാണാൻ എത്തിയത്. പണം കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - GST Superintendent caught while accepting bribe at kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.