തിരുവനന്തപുരം: അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയ ജി.എസ്.ടിക്കെതിരെയും ശാസ്ത്രീയമല്ലാത്തതും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതുമായ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കലക്ടറേറ്റുകൾക്ക് മുന്നിൽ 27 ന് സമരം നടത്തും. സംസ്ഥാന സർക്കാർ അന്യായമായി വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെയും വ്യാപാരികൾ പ്രതിഷേധമുയർത്തും.
ജി.എസ്.ടി നിത്യോപയോഗ സാധനങ്ങളുടെ വില വർധനക്ക് കാരണമാകും. വൻകിട കമ്പനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടുള്ളത്. വ്യാപാരികളെ ഉന്നം വെച്ച് മാത്രം നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴയീടാക്കി വരികയാണെന്ന് ഏകോപനസമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി രാജു അപ്സര, ട്രഷറർ ദേവസ്യാ മേച്ചേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.