തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പുതിയ മേധാവിയായി എത്തിയ െഷയ്ഖ് ദർവേശ് സാഹിബിന് നൽകിയ ഗാർഡ് ഓഫ് ഓണർ കുളമായി. കെ.എ.പി 5 ബറ്റാലിയൻ നൽകിയ ഗാർഡ് ഓഫ് ഓണറാണ് സേനക്ക് നാണക്കേടായത്.
പൊലീസിലെ ആദരമായ പ്രസന്‍റ് ആമിന് ശേഷം എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായക്കൊപ്പം ഡി.ജി.പി പരേഡിന്‍റെ ടേൺ ഔട്ട് പരിശോധിച്ചു. പരിശോധനക്ക് ശേഷം തിരികെ മുന്നിലെത്തി പരേഡ് പരിച്ചുവിടാൻ പ്ലട്യൂൺ കമാൻഡർക്ക് അദ്ദേഹം നിർദേശം നൽകിയെങ്കിലും കമാൻഡർ ഈ നിർദേശം ലംഘിച്ച് വീണ്ടും പ്രസന്‍റ് ആമിന് കമാൻഡ് നൽകുകയായിരുന്നു. കമാൻഡറുടെ നിർദേശം കേട്ട് ഒരുവിഭാഗം വീണ്ടും പ്രസന്‍റ് ആമിലേക്ക് പോയതോടെ പൊലീസ് മേധാവിക്ക് അടക്കം ചിരിപൊട്ടി. തുടർന്ന് പരേഡ് എങ്ങനെയെങ്കിലും അവസാനിപ്പിച്ച് പ്ലട്യൂൺ കമാൻഡർ തടിയൂരുകയായിരുന്നു.
നേരത്തെ ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണനും ഡോ.ബി. സന്ധ്യക്കും നൽകിയ യാത്രയയപ്പ് പരേഡും വനിത പൊലീസിന്‍റെ തോക്കിൽ നിന്ന് വെടി പൊട്ടാത്തതിനെ തുടർന്ന് കുളമായിരുന്നു. വീഴ്ച വരുത്തിയ 35 വനിത ബറ്റാലിയൻ അംഗങ്ങളെ ഒരാഴ്ചത്തെ പരിശീലനത്തിന് അയച്ചാണ് സേനയുടെ തലപ്പത്തുള്ളവർ നാണക്കേട് തീർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.