അങ്കമാലി: കൊലപാതകമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കുറുമശ്ശേരി മാക്കോലില്‍ വീട്ടില്‍ ജെ.പിയെന്ന ജയപ്രകാശ് (54) വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ ആളനക്കമില്ലാതെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് വെള്ളിയാഴ്ച വൈകീട്ട് ബന്ധുക്കൾ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. തലയുടെ പിന്‍ഭാഗം പിളര്‍ന്ന് ചോരവാര്‍ന്നൊഴുകി കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിലും നിലത്തും രക്തം തളംകെട്ടിയ നിലയിലാണ്.
തലയില്‍ കമ്പിപോലുള്ള വസ്തുകൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ ഉടന്‍ ആലുവ ഡിവൈ.എസ്.പി ജി. വേണുവിൻെറയും ചെങ്ങമനാട് എസ്.എച്ച്.ഒ ടി.കെ. ജോസിയുടെയും നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തത്തെി വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച ഇന്‍ക്വസ്റ്റ് തയാറാക്കും.
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് വര്‍ഷം മുംബെയിൽ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞ് നാട്ടിലത്തെിയ ശേഷവും നിരവധി കേസുകളിൽ ഉൾപ്പെട്ടു. മലപ്പുറത്ത് ഡിവൈ.എസ്.പിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, പാറക്കടവ് പറമ്പുശ്ശേരിയില്‍ ഇഷ്ടിക വ്യാപാരിയെ കത്തികാട്ടി പണം തട്ടിയെടുക്കല്‍ അടക്കം ജില്ലക്കകത്തും പുറത്തും നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ചെങ്ങമനാട് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് മേഖലയിലെ പ്രധാന ഗുണ്ടയായിരുന്നു. എന്നാൽ, അമിത മദ്യപാനത്തെ തുടർന്ന് ആരോഗ്യം ക്ഷയിച്ചു. അതോടെ ആരും പരിഗണിക്കാതെയായി. ജെ.പിയുടെ അനുയായികളായ ചിലര്‍ അടുത്തിടെ തെറ്റിപ്പിരിഞ്ഞ് പ്രവര്‍ത്തിക്കുകയാണെന്നാണറിയുന്നത്. അവിവാഹിതനാണ്.
മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. സഹോദരങ്ങള്‍ ദൂരെ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. വീട്ടില്‍ വാടക ഗുണ്ടകളായ സുഹൃത്തുക്കള്‍ പതിവായത്തെി അവരോടൊപ്പം മദ്യപിച്ച് ബഹളം വെക്കാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു.
വ്യാഴാഴ്ച രാത്രിയും പതിവ് പോലെയെത്തിയ സുഹൃത്തുക്കളില്‍ ചിലര്‍ തമ്മിലുണ്ടായ വഴക്കിനത്തെുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്നാണ് സൂചന. വ്യാഴാഴ്ച മദ്യപിക്കാനത്തെിയ സംഘത്തില്‍പ്പെട്ട കുറുമശ്ശേരി സ്വദേശികളായ കണ്ണനെന്ന വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.