മുൻകൂർ ജാമ്യം തേടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ; വിശദീകരണം തേടി ഹൈകോടതി

കൊച്ചി: എസ്​.എഫ്​.ഐ നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ​പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പ്രിൻസിപ്പൽ. കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനും സ്റ്റാഫ്​ സെക്രട്ടറി കെ.പി. രമേശനുമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

അറസ്റ്റ്​ നീക്കം തടയണമെന്നാവശ്യ​പ്പെട്ട ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് സർക്കാറിന്‍റെ വിശദീകരണം തേടി. പ്രിൻസിപ്പലിന്റെ ഓഫിസിന് മുന്നിൽ ഹെൽപ് ഡെസ്​ക്​ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തപ്പോൾ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റും 14 പേരും ചേർന്ന് മർദിച്ചെന്നും ജീവനക്കാരാണ്​ രക്ഷപ്പെടുത്തിയെന്നും ഹരജിയിൽ പറയുന്നു.

കോളജിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിച്ചിട്ടില്ലാത്തതിനാലാണ്​ എസ്​.എഫ്​.ഐ നടപടി ചോദ്യം​ ചെയ്തത്​. വിദ്യാർഥി നേതാവിനെ മർദിച്ചിട്ടില്ല; തനിക്കാണ്​ മർദനമേറ്റത്​. തെറ്റായ പരാതിയിലാണ്​ കേസെടുത്തതെന്നും രാഷ്ട്രീയ സമ്മർദംമൂലം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - Gurudeva College principal seeks anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.