ഗുരുവായൂര്‍: 450 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ച ് ഗുരുവായൂർ ദേവസ്വം. 10 മിനിറ്റാണ് മോദിയും ദേവസ്വം ഭരണസമിതി അംഗങ്ങളും ശ്രീവത്സം ഗെസ് റ്റ് ഹൗസിൽ ചർച്ച നടത്തിയത്.
100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതിയാണ് പ്രധ ാനം. ഗുരുവായൂരിൽ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന ഭീമൻ ശിൽപത്തിെൻറ നിർമാണം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടവഴികളിൽ കരിങ്കൽ പാളി പാകൽ തുടങ്ങി പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള പദ്ധതികളുമുണ്ട്. ഗോശാല സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂർ റെയിൽവേ വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീർഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽവെച്ചു.
പദ്ധതികൾ ശ്രദ്ധാപൂർവം കേട്ട പ്രധാനമന്ത്രി വിശദാംശങ്ങൾ പഠിച്ച് അനുകൂലമായ തീരുമാനമെടുക്കാമെന്ന് അറിയിച്ചതായി ദേവസ്വം ചെയർമാൻ മോഹൻദാസ് പറഞ്ഞു. മരത്തിൽ തീർത്ത പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണ ശിൽപവും, രാധാകൃഷ്ണെൻറയും മഞ്ചാടി കൃഷ്ണെൻറയും ചുമർചിത്ര ശൈലിയിൽ തീർത്ത ചിത്രവും പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.