ഗുരുവായൂരിൽ 450 കോടിയുടെ പദ്ധതിക്കായി ദേവസ്വം ബോർഡ്
text_fieldsഗുരുവായൂര്‍: 450 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ച ് ഗുരുവായൂർ ദേവസ്വം. 10 മിനിറ്റാണ് മോദിയും ദേവസ്വം ഭരണസമിതി അംഗങ്ങളും ശ്രീവത്സം ഗെസ് റ്റ് ഹൗസിൽ ചർച്ച നടത്തിയത്.
100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതിയാണ് പ്രധ ാനം. ഗുരുവായൂരിൽ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന ഭീമൻ ശിൽപത്തിെൻറ നിർമാണം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടവഴികളിൽ കരിങ്കൽ പാളി പാകൽ തുടങ്ങി പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള പദ്ധതികളുമുണ്ട്. ഗോശാല സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂർ റെയിൽവേ വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീർഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽവെച്ചു.
പദ്ധതികൾ ശ്രദ്ധാപൂർവം കേട്ട പ്രധാനമന്ത്രി വിശദാംശങ്ങൾ പഠിച്ച് അനുകൂലമായ തീരുമാനമെടുക്കാമെന്ന് അറിയിച്ചതായി ദേവസ്വം ചെയർമാൻ മോഹൻദാസ് പറഞ്ഞു. മരത്തിൽ തീർത്ത പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണ ശിൽപവും, രാധാകൃഷ്ണെൻറയും മഞ്ചാടി കൃഷ്ണെൻറയും ചുമർചിത്ര ശൈലിയിൽ തീർത്ത ചിത്രവും പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.