ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനി അഹിന്ദുക്കൾക്കും പങ്കെടുക്കാം.
ക്ഷേത്രം മതിൽക്കെട്ടിന് പുറത്തുള്ള അന്നലക്ഷ്മി ഹാളിൽ അഹിന്ദുക്കൾക്ക് പ്രവേശിക്കാനും ഇവിടെ നടക്കുന്ന പ്രസാദ ഊട്ടിൽ പങ്കെടുക്കാനും അനുവദിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
നിലവിൽ ഇവിടെ അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഷർട്ട്, ബനിയൻ, പാദരക്ഷകൾ എന്നിവ ധരിച്ച് അന്നലക്ഷ്മി ഹാളിൽ പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിലക്കും നീക്കി. എന്നാൽ, ലുങ്കി ധരിച്ച് പ്രവേശിക്കുന്നതിനും ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
ബനിയൻ ലുങ്കി എന്നിവ ധരിച്ചു വരുന്നവരെയും ഊട്ടുപുരയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.