കാഞ്ഞങ്ങാട്: പെരിയ നവോദയ സ്കൂളിലെ അഞ്ചു വിദ്യാർഥികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരി ച്ചു. എൺപതോളം വിദ്യാർഥികൾ സ്കൂളിൽ പ്രത്യേകം തയാറാക്കിയ വാർഡുകളിൽ ചികിത്സയില ാണ്. ഇവരിൽ പലർക്കും എച്ച്1 എൻ1 ലക്ഷണങ്ങൾ ഉണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. നാലു കുട്ടികൾ വീ ട്ടിലേക്ക് ചികിത്സതേടിപ്പോയി. ചികിത്സയിലുള്ള 18 കുട്ടികൾ യു.പി സ്വദേശികളാണ്.
ഈ മാ സം 16 മുതല്‍ 22വരെയാണ് കുട്ടികള്‍ക്ക് കൂട്ടമായി പനിബാധിച്ചതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പോസറ്റീവ് റിസൽട്ട് വന്നതോടെയാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.
തൊണ്ടയുടെ പിറകിൽനിന്നുള്ള സ്രവമാണ് പരിശോധനക്കയച്ചത്. ആകെ 550 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 520 കുട്ടികളും കാമ്പസിൽതന്നെയാണ് താമസിക്കുന്നത്. അധ്യാപകരും മറ്റ് ജീവനക്കാരും കുടുംബങ്ങളുമായി ഇരുനൂറോളം പേരുമുണ്ട്. ഈ സാഹചര്യത്തിൽ കനത്തജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഐസൊലേഷൻ വാർഡുകളാണ് തുറന്നിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണം ഉള്ളവരെയും വീടുകളിലേക്ക് അയക്കാതെ സ്കൂളിൽതന്നെ ചികിത്സ നൽകാനാണ് തീരുമാനം.
മറ്റുള്ളവർക്കുകൂടി രോഗം പകരുമെന്ന സാധ്യതയുള്ളതിനാൽ കലക്ടറുെടയും ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമെൻറയും നിർദേശപ്രകാരമാണ് കുട്ടികളെ വീടുകളിലേക്ക് അയക്കേണ്ടെന്ന് തീരുമാനിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും എം.എൽ.എ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ മുഴുവൻസമയ സേവനവും നവോദയ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.