തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമെന്നും ആശങ്കക്ക് വകയില്ലെന്നുമുള്ള ആരോഗ്യവകുപ്പിെൻറ അവകാശവാദം തള്ളി കേരളത്തിൽ എച്ച്1എൻ1 രോഗം വ്യാപിക്കുന്നു. പത്തനംതിട്ട ചെറുകോൽ സ്വദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1എൻ1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്പതുപേരാണ് സംസ്ഥാനത്ത് എച്ച്1എൻ1 പിടിപെട്ട് മരിച്ചത്. സർക്കാർ ആശുപത്രികളുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി തിട്ടപ്പെടുത്തുേമ്പാൾ സ്ഥിതി ഏറെ ഗുരുതരമെന്ന് പറയേണ്ടിവരും.
സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ അവസ്ഥ അതിഗുരുതരമാണ്. വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ 28 ശതമാനംപേരിലും എച്ച്1എൻ1 സ്ഥിരീകരിച്ചു. 1500ഓളം പേരിൽ 443പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യകതമാക്കുന്നു. മേയ് ആദ്യവാരത്തിൽ മാത്രം 99 പേരിലാണ് രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച മാത്രം 18 പേരിൽ രോഗം സ്ഥിരീകരിച്ചു. മുമ്പ് 2015ലും സമാന രീതിയിൽ എച്ച്1എൻ1 പടർന്നിരുന്നു. അന്ന് 26 ശതമാനം സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയതെങ്കിൽ ഇത്തവണ കുറഞ്ഞകാലയളവിനിടെ 28 ശതമാനത്തിലെത്തിയിരിക്കുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്. കാലവർഷം ആരംഭിക്കുന്നതോടെ എച്ച്1എൻ1 പടരാനുള്ള സാധ്യതയുമേറെയാണെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച മുന്നൊരുക്കം നടന്നുവരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിരോധം ഫലവത്താകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാലവർഷം തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് സാധാരണഗതിയിൽ എച്ച്1എൻ1 പടരുന്നത്. എന്നാൽ, കേരളത്തെ കൂടാതെ തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തവണ ജനുവരി മുതൽതന്നെ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, ഒഡിഷ, അസം സംസ് ഥാനങ്ങളിൽനിന്നും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജലദോഷപ്പനികൾ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇതു പകരുന്നത്. 2016നെ അപേക്ഷിച്ച് 2017ൽ രോഗികളുടെ എണ്ണത്തിൽ സാരമായ വർധനയുണ്ടെന്നാണ് ആരോഗ്യ വകുപ്പിെൻറ കണക്കുകൾ സൂചിപ്പിക്കുന്നത്. പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ അസാധാരണമായി നീളുകയോ ക്രമാതീതമായി കൂടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗർഭിണികൾ, വയോധികർ, പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, കരൾ രോഗം, വൃക്ക രോഗം, രക്താതിമർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടറുടെ സേവനം തേേടണ്ടതാണ്. -
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.