തിരുവനന്തപുരം: കോവിഡ് പരിശോധനകൾക്കായി ശേഖരിക്കുന്ന സാമ്പിളുകളിൽ നിശ്ചിത എണ്ണത്തിൽ എച്ച്-1 എൻ-1 പരിശോധനകൂടി നടത്താൻ തീരുമാനം. കോവിഡിനുശേഷം എച്ച്-1 എൻ-1 പ്രതിരോധത്തിന് പ്രാധാന്യം കുറഞ്ഞതും നടക്കുന്ന പരിശോധനകളുടെ എണ്ണം ഗണ്യമായി താഴ്ന്നതും കണക്കിലെടുത്താണ് നീക്കം.
കോവിഡ് പരിശോധനയിൽ നെഗറ്റിവാകുന്ന സാമ്പുകളാണ് ഇതിനായി പരിഗണിക്കുക. വൈറസ് സാന്നിധ്യം സമൂഹത്തിൽ എത്രത്തോളമുണ്ടെന്ന് കണ്ടെത്തലാണ് ലക്ഷ്യം. 14 ജില്ലയിലും തെരഞ്ഞെടുത്ത സാമ്പിളുകൾ പരിശോധിക്കും. കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്താവുന്ന ലാബുകളിലെല്ലാം എച്ച്-1 എൻ-1 ഉം ടെസ്റ്റ് ചെയ്യാം. അതേസമയം കോവിഡുമായി ബന്ധപ്പെട്ട് ലാബുകളുടെ അമിതഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ ചുരുങ്ങിയ ലാബുകളിലായി പരിശോധന പരിമിതപ്പെടുത്തും.
ഒാരോ ജില്ലയിലും രണ്ടോ മൂന്നോ ലാബുകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ഇത്തരം പരിശോധനയുമുണ്ടാകൂ.
പ്രതിദിനം നടക്കുന്ന ലക്ഷത്തോളം പരിശോധനയിൽ ഒരു ശതമാനം സാമ്പിളുകളിൽ എച്ച്1 എൻ1 ടെസ്റ്റ് നടത്തിയാൽതന്നെ വൈറസ് സാന്നിധ്യം മനസ്സിലാക്കാൻ ധാരാളമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. ബ്ലോക്ക് അടിസ്ഥാനത്തിലാണ് സാമ്പിളുകൾ പരിഗണിക്കുക. പരിശോധന ഫലം ബന്ധെപ്പട്ട ലാബുകൾ അതാത് ജില്ലകൾക്ക് കൈമാറണം. പനിയും ചുമയുമടക്കം ഏതാണ്ട് സമാനമായ ലക്ഷണങ്ങളാണ് കോവിഡിനും എച്ച്-1 എൻ-1 നും. ആർ.എൻ.എ വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഇൻഫ്ലുവൻസ വൈറസ് എച്ച് 1 എൻ1 രോഗിയിൽനിന്ന് രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. സാധാരണയിലും കൂടുതലായി പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയൽ, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മുൻവർഷങ്ങളിൽ െപാതു പരിശോധനകൾ കൃത്യമായി നടന്നിരുന്നെങ്കിലും കോവിഡിെനതുടർന്ന് ഇവ നിലയ്ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.