പയ്യോളി (കോഴിക്കോട്): കോഴിക്കോട്ട് രണ്ട് വയസ്സുകാരി പനിബാധിച്ച് മരിച്ചു. എച്ച്1 എൻ1 ആണെന്ന് സംശയിക്കുന്നു. പരിശോധനഫലം ഇന്ന് ലഭിക്കും. ഇരിങ്ങൽ കുളത്തുംതാഴ ഷാജഹാൻ-ഷഹാന ദമ്പതികളുടെ മകൾ കെൻസ ബീവിയാണ് മരിച്ചത്. മൂന്നു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെങ്കിലും പനി അധികമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കോട്ടക്കൽ ജലാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കെൻസയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് (അഞ്ച്), പിതൃസഹോദരെൻറ മക്കളായ അബ്ദുൽ ഷാമിൽ, ഷാനിബ, ഷഹബാസ് എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലാണ്. മുക്കം കാരശ്ശേരിയിൽ ആനയാംകുന്ന് സ്കൂളിൽ ഏഴുപേർക്ക് എച്ച്1 എൻ1 ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.