കൊല്ലം: വിദ്യാർഥിയെ മംഗലപുരം പൊലീസ് മൂന്നാംമുറക്ക് ഇരയാക്കിയെന്ന് പരാതി. യുവാവ് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം പെരുങ്ങുഴി കല്ലുവിള വീട്ടിൽ ജുനൈദിെൻറ മകൻ ഹബീബ് മുഹമ്മദിനാണ് (19) മംഗലപുരം പൊലീസിെൻറ മർദനമേറ്റത്. പൊലീസ് അടിച്ച് അവശനാക്കി പഞ്ചസാര പാനീയം കുടിപ്പിച്ചതായി ബന്ധുക്കൾ ഉന്നതർക്ക് നൽകിയ പരാതിയിൽ പറയുന്നു. തക്കലയിലെ എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയാണ് ഹബീബ്. മേയ് ഒന്നിനാണ് സംഭവം നടക്കുന്നത്. ഹബീബ് മുഹമ്മദ് ആറ്റിങ്ങലിലെ മുരുക്കുംപുഴ സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടി മാതാവിന് സുഖമില്ലെന്നും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തണമെന്നും അറിയിച്ചു.
തുടർന്ന് പെൺകുട്ടിയുടെ സ്കൂട്ടറിന് പിറകിൽ കാറിൽ സഞ്ചരിക്കവെ ഇരുവരുടെയും പരിചയക്കാരനായ മറ്റൊരു യുവാവ് ഹബീബിെൻറ കാർ പലതവണ തടയാൻ ശ്രമിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. മുരുക്കുംപുഴ എത്തിയപ്പോൾ കാറിൽ മഫ്തിയിൽ എത്തിയ പൊലീസ് ഹബീബ് സഞ്ചരിച്ച കാർ തടഞ്ഞ് പിടികൂടുകയായിരുന്നു. വാഹനത്തിൽ ബലമായി കയറ്റിയ ഉടൻ മർദനം തുടങ്ങിയതായി ഹബീബ് പറയുന്നു.
തുടർന്ന് സ്റ്റേഷനിൽ എസ്.െഎയും പൊലീസുകാരനുംചേർന്ന് അടിച്ച് അവശനാക്കി. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയും മർദനം തുടർന്നു. ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയവെ അവശനിലയിലായ ഹബീബ് ഏഴ് ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർദനത്തെപറ്റി പരാതിപ്പെടരുതെന്നുപറഞ്ഞ് പൊലീസുകാർ ഭീക്ഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. കടുത്ത ശ്വാസതടസ്സം കാരണം സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹബീബ്. പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് മംഗലപുരം പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.